0%

Chapter Title : ദീപികാ വസന്തം [Zoro]

Author : Zoro Read All Parts 2K

ഞാൻ വരുന്നത് വരെയും ഒന്നും സംഭവിക്കാതെ നോക്കേണ്ടത് നിങ്ങളാണ്… എന്നാ ഞാൻ ഇറങ്ങുകയാണ് പറഞ്ഞതെന്നും മറക്കണ്ട… പറ്റുമെങ്കിൽ ഈ അടുത്ത് തന്നെ കല്യാണം നടത്തുക…. ഇനി ആരെങ്കിലും ഈ 121 ദിവസങ്ങളിൽ ഈ കുടുംബത്തിൽ നിന്ന് മരിച്ചാൽ അത് പൂജ കൊണ്ട് മാത്രം ഫലം കാണില്ല,,, നരബലിക്ക് നിങൾ ആരും ഇടം വരാതിർക്കുക….. ഞാൻ ഒരു തവണ കൂടി ഓർമ്മപെടുത്തുന്നു സൂക്ഷിക്കുക..””””

സ്വാമി എല്ലാവരുടെയും കയ്യിൽ കെട്ടാൻ ചരട് നൽകി, ഇത് നിങ്ങൾക്ക് മനസമാധാനം ലഭിക്കാൻ സഹായിക്കുമെന്ന് പറഞ്ഞു യാത്രയായി….

എടാ നന്ദു….. നീ ആരോട് ചോദിച്ചിട്ടാ ഇങ്ങോട്ട് കെട്ടും പെട്ടിയുമായി വന്നത്…””””

അച്ഛൻ എന്തിനാ അവനോട് ചൂടവുന്നത്…. അതിന് അവൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ…””””

നീ മിണ്ടാതിരിയടി…. അയാള് പറഞ്ഞതു കേട്ടില്ലേ നമ്മുടെയൊക്കെ മരണം സംഭവിക്കുമെന്ന്… എല്ലാത്തിനും കാരണം ഇവൻ്റെ തള്ളയാണ്, ജീവിച്ചിരിക്കുന്ന കാലത്ത് മനുഷ്യന് ഒരു ഉപകാരവും ചെയ്തില്ല… ചത്ത് തോലഞ്ഞപോ വീണ്ടും വന്നിരിക്കുന്നു ഇവിടെയുള്ളവരുടെ ഉള്ള ജീവനും കളയാൻ……ഇന്ന് തന്നെ അന്നത്തെതിൻ്റെ ബാക്കി പൂജാ കർമങ്ങൾ ചെയ്തേക്കണം ഇവനെ അത് വരെയും പുറത്ത് ഇറക്കരുത് …. നമ്മള് ചെയ്യുന്നത് ഇവന് മനസ്സിലാവില്ല…. ഇവനെ ആ മുറിക്കുള്ളിൽ പൂട്ടി ഇട്ടേക്ക്… അല്ലെങ്കിൽ നമ്മുടേ പൂജയ്ക്ക ഇവന് തടസ്സം നിൽക്കും…..”””

എടാ നന്ദു നീ വാ നമുക്ക് നിൻ്റെ മുറിയിൽ പോകാം….. “”” അവള് എന്നെയും കൂട്ടി മുറിയിൽ കയറി..

ചേച്ചീ അച്ചൻ ഏത് പൂജയുടെ കാര്യമാണ് പറഞ്ഞത്…. ??”””

അതൊന്നും പറഞാൽ നിനക്ക് മനസ്സിലാവില്ല… ഞാൻ നിനക്കുള്ള ഫുഡുമായി വരാം… നീ അതുവരെയും കിടക്കു…..

💬 Comments

View all comments