0%

Chapter Title : ദീപികയുടെ രാത്രികള്‍ പകലുകളും 1 [Smitha]

Author : സ്മിത Read All Parts 13.6K

എന്‍റെ കൂടെയായാലും ഞാനില്ലാത്തപ്പോളായാലും

“പറച്ചിലില്‍, ഫാന്‍റ്റസിയില്‍ ഒക്കെ അതൊക്കെ ഓക്കെയാ കാര്‍ത്തിക്ക്. പക്ഷെ അങ്ങനെ സംഭവിച്ചാല്‍ പിന്നെ നീ ഒരിക്കലും എന്നെ സ്നേഹിക്കില്ല...”

ഞാന്‍ നെറ്റി ചുളിച്ച് ദീപികയെ നോക്കി.

“നിന്‍റെ മനസ്സില്‍ എന്താ ദീപു? നീ കാര്യം നേരെ പറ!”

ദീപിക അസ്വാസ്ഥ്യയായി എന്നെ നോക്കി. മനസ്സില്‍ എന്തോ കരടു വീണിട്ടുണ്ട്. അല്ലെങ്കില്‍ മുഖത്ത് ഇതുപോലെ ഒരു ടെന്‍ഷന്‍ വരേണ്ട കാര്യമില്ല. പ്രത്യേകിച്ചും കാര്യങ്ങളെ വളരെ കൂളായി കാണുന്ന ഇവള്‍ക്ക്!

“എടാ അത്...”

ലജ്ജയോടെ, എന്നാല്‍ മുഖത്തെ ടെന്‍ഷന്‍ മാറാതെ, അവള്‍ പറഞ്ഞു:

“ഈയിടെയായി, ചെലരുടെ ഭാഗത്ത് നിന്ന് ചില വശപ്പെശക് നോട്ടം..വളിപ്പ് കമന്‍റ്റ്സ്...അങ്ങനെയൊക്കെ ഉണ്ടാവുന്നു...നേരത്തെയൊക്കെ അങ്ങനത്തെമ്മാരെ കാണുമ്പം എനിക്ക് കൊല്ലാനുള്ള കലിയാരുന്നു...എന്നാ ഇപ്പം...”

എന്‍റെ മുഖം വിടര്‍ന്നു. ങ്ങ്ഹേ! ദീപിക തന്നെയാണോ ഇത് പറയുന്നത്?

ഞാനാദ്യം പറഞ്ഞില്ലേ, അതി സുന്ദരിയാണ്, മനം മയക്കുന്ന സൌന്ദര്യത്തിന്‍റെ ഉടമയാണ് എന്‍റെ ഭാര്യ ദീപിക. അവിശ്വസനീയമാണ് അവളുടെ സൌന്ദര്യം. ഒരിക്കല്‍ കണ്ടവര്‍ അവളുടെ മുഖം, ദേഹഭംഗി, പുഞ്ചിരിയിലെ വശ്യത, കണ്ണുകളില്‍ നിന്ന് പുറത്തേക്ക് പ്രവഹിക്കുന്ന ലഹരി, ഇതൊന്നും മറക്കുകയില്ല. അതുകൊണ്ട് തന്നെ അവള്‍ എപ്പോള്‍ പുറത്ത് ഇറങ്ങിയാലും കണ്ണുകള്‍ പറിക്കാത്ത നോട്ടവും പ്രണയവും കാമവും അശ്ലീലവും തുളുമ്പുന്ന കമന്‍റ്റ്സും ഒക്കെ നിത്യസംഭവമാണ്. എന്തിനധികം പറയുന്നു, എന്‍റെ സഹപ്രവര്‍ത്തകര്‍ പോലും എത്രയോ പ്രാവശ്യം അവളെ പരസ്യമായി പഞ്ചാരയടിക്കുന്നത് ഞാന്‍ കണ്ടിരിക്കുന്നു! അതും എന്‍റെ മുമ്പില്‍ വെച്ച്!

“അതിപ്പം ആണായി പിറന്നവമ്മാര് ആരാ എപ്പഴാ നിന്നെ നോക്കി കമന്‍റ്റ്സ് പറയാത്തെ?”

ഞാന്‍ ചോദിച്ചു.

“ഇപ്പം എന്നാ അതൊക്കെ കേക്കുമ്പം നെനക്ക് ദേഷ്യം

💬 Comments

View all comments