Chapter Title : ദീപികയുടെ രാത്രികള്‍ പകലുകളും 3 [Smitha]
ചെയ്തു...”
ദീപിക പറഞ്ഞു. എന്‍റ” മുഖം പ്രകാശിച്ചു.
“ഉണ്ണിക്കുട്ടന്‍റെ ബസ്സ് വന്നു പോയപാടെ അവര് വന്നാരുന്നു. അതുകൊണ്ടാ ഞാമ്പറഞ്ഞേ, കാര്‍ത്തിയുടെ കോള്‍ ലേറ്റ് ആയിപ്പോയെന്ന്...”
“എടീ അപ്പോള്‍...”
ശാന്തത നഷ്ടമായ സ്വരത്തോടെ ഞാന്‍ ചോദിച്ചു.
“അപ്പോള്‍, എന്നാ...എന്നാ ഒണ്ടായേ?”
“രാത്രീല്‍ പറയാന്നെ! പോരെ?”
“പോരാ,”
ഞാന്‍ പെട്ടെന്ന് പറഞ്ഞു.
“കുഴപ്പമില്ല...ഇപ്പം പറയണം. എനിക്ക് സമയമുണ്ട്...”
“കാര്‍ത്തിക്ക് സമയം ഉണ്ടാരിക്കും...”
വൈകാതെ തന്നെ ദീപിക മറുപടി തന്നു.
“പക്ഷെ എനിക്ക് ടൈം ഇല്ല..ഏത് നേരം വേണേലും അവര് വരാം ഇങ്ങോട്ട്...”
“എഹ്?”
ഞാന്‍ പെട്ടെന്ന് ചോദിച്ചു. ആ ചോദ്യത്തില്‍, നിരാശ ഉണ്ടായിരുന്നോ? ത്രില്ലുണ്ടായിരുന്നോ? അവേശമുണ്ടയിരുന്നോ? എനിക്ക് ഉത്തരം കിട്ടിയില്ല.
“ആം...”
ദീപിക പറഞ്ഞു.
“അവര് ഊണ് കഴിക്കാന്‍ പോയതെ ഒള്ളൂ...തിരിച്ചു വരാന്‍ സമയ....”
ദീപിക അത് പറഞ്ഞു മുഴുമിക്കുന്നതിന് മുമ്പ് ഡോര്‍ബെല്‍ അടിക്കുന്ന ശബ്ദം വ്യക്തമായി ഞാന്‍ ഫോണിലൂടെ കേട്ടു.
“ആണ്ടെ കാര്‍ത്തി...ദേണ്ടെ അവര് വന്നു കഴിഞ്ഞു...ബൈ ബൈ..രാത്രീല്‍ കാണാമേ...”
അവള്‍ ഫോണ്‍ വെച്ചു. ഉണ്ണിക്കുട്ടന്‍ സ്കൂളില്‍ പോയ ഉടനെ തന്നെ അവര്‍ വന്നിരിക്കുന്നു! ഇതാ ഇപ്പോള്‍ വീണ്ടും വന്നിരിക്കുന്നു! എന്താ അതിനര്‍ത്ഥം? അതിനു ഒറ്റ അര്‍ത്ഥമേയുള്ളൂ: എനിക്ക് അറിയാന്‍ ഒരുപാടുണ്ട്. രാത്രിയില്‍ ദീപികയില്‍ നിന്ന് കേള്‍ക്കാന്‍ പോകുന്ന കഥ ഏറ്റവും ആവേശവും തരിപ്പുമുണര്‍ത്തുന്നതുമായിരിക്കും!
പക്ഷെ അതിനു വേണ്ടി രാത്രി വരെ കാത്ത് നില്‍ക്കുന്നതാണ് ഏറെ ദുഷ്ക്കരം!
അന്നത്തെ ദിവസത്തിന് നാല്‍പ്പത്തെട്ടു മണിക്കൂറുകള്‍ ഉള്ളത് പോലെ തോന്നി. എന്ത് ചെയ്തിട്ടും സമയം കടന്നുപോകുന്നില്ല. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയുന്നില്ല. അവസാനം കൊതിച്ച് കാത്തിരുന്നിട്ടെന്നപോലെ ഡ്യൂട്ടി സമയം കഴിഞ്ഞു. ശരവേഗത്തിലാണ്
💬 Comments
View all comments