ദീപ്തസ്‌മരണകൾ [സൗമ്യ സാം]
📝 Ongoing
👁 305150 views ❤ 264 likes 💬 54 comments
ദീപ്തസ്‌മരണകൾ
DeepthaSmaranakal | Author : Saumya Sam
പ്രിയ വായനക്കാരേ, അല്പം ആത്‌മകഥാംശമുള്ള ഒരു ഓഫീസ് റൊമാൻസിൻ്റെ കഥ ആവാമെന്ന് കരുതി ഇത്തവണ. ചുറ്റും പല തവണ കണ്ട കാര്യങ്ങൾ ആയതുകൊണ്ട് പലർക്കും അവരുടെ ഓർമ്മകളുമായി റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു തീം ആയിരിക്കുമെന്ന് തോന്നുന്നു. ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.
ഈ നഗരത്തിൽ വന്നൂപെട്ടല്ലോ എന്നായിരുന്നു മനസ്സിൽ നിറയെ. എത്ര സ്ഥലത്ത് ചെന്നു ജോലിയും അന്വേഷിച്ച് എന്ന് ഒരു തിട്ടവുമില്ല. ഇൻ്റർവ്യൂകൾ കിട്ടാനേ ഇല്ല. കിടിയടത്തൊക്കെ പാസ്സായെങ്കിലും അവർ കാശ് ചോദിക്കുന്നു, അല്ലെങ്കിൽ ആദ്യം കോഴ്സ് ചെയ്യണം.. എല്ലാ പ്രതീക്ഷയും അവസാനിച്ചിരിയ്ക്കുന്ന സമയത്താണ് ഒരു പിടിവള്ളി പോലെ ഒരു കമ്പനിയുടെ വിലാസം കയ്യിൽ വന്നത്. ബയോഡാറ്റയുമായി നേരെ ചെന്നപ്പോൾ പതിവുപോലെ പരീക്ഷ, ഇൻ്റർവ്യൂ. എല്ലാം കഴിഞ്ഞ് വീട്ടിലെത്തി ഇനിയെന്ത് എന്ന് ആലോചിച്ചിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവിടന്ന് കോൾ വന്നു. നാലു മാസം ട്രെയിനിങ്ങാണ്. ആ സമയത്ത് ചെറിയ ശമ്പളമേ കിട്ടുകയുള്ളു. അത് കഴിഞ്ഞ് ജോലി സ്ഥിരമായാൽ കുഴപ്പമില്ല. അങ്ങോട്ട് കാശ് കൊടുക്കണ്ട എന്ന മെച്ചം ഏതായാലും ഉണ്ട്. അപ്പത്തന്നെ സമ്മതിച്ചു. ആലോചിക്കാൻ വേറെ ഒന്നും ഇല്ലായിരുന്നു. ഒരാഴ്ച കഴിഞ്ഞാണ് ട്രെയിനിങ്ങ് തുടങ്ങുന്നത്. നാട്ടിലൊക്കെ ഒന്ന് പോയി വന്നു. ആവേശത്തോടെ ട്രെയിനിങ്ങിന് ജോയിൻ ചെയ്തു.
കഷ്ടപ്പാട
മനോഹരം വളരെ വളരെ മനോഹരം. Continue ചെയ്യുമോ?