Chapter Title : ദീപ്തി [Ajitha]
അവർ നടക്കാൻ തുടങ്ങി.
“ വീട്ടിൽ ആരൊക്കെയുണ്ട് “
“ ഞാൻ മാത്രമേ ഒള്ളൂ “
“ അപ്പോൾ മക്കളും ഭാര്യയുമൊക്കെ “
“ അവർക്കൊന്നും എന്നെ വേണ്ട, അതുകൊണ്ടു ഞാൻ ഒറ്റക്ക് താമസികുവാ “
ഒരു ഇപ്പോൾ ഇടിഞ്ഞു വീഴും എന്നാ രീതിയിൽ ഉള്ള വീടിന്റെ അടുത്തെത്തി.
“ മോളെ ഇതാണ് എന്റെ വീട് “
ആ വീടിന്റെ താഴ് വശത്തുകൂടി ഒരു തോടും ഉണ്ടായിരുന്നു. അതിൽ നിറയെ വള്ളവും ഉണ്ട്. ഇതൊക്കെ കണ്ട ദീപ്തിക്ക് ഭയങ്കര ഇഷ്ടം ആയി ആ സ്ഥലം.
“ ഉം, കൊള്ളാം നല്ല അമ്പിയൻസ്, “
“ മോളെ ഒന്ന് നിന്നാൽ കട്ടൻ ഇട്ടു തരം “
“ ഓക്കേ “
“ മോളിന്നാൽ അകത്തേക്ക് വാ “
അയാള് കതക് തുറന്നു അകത്തേക്ക് കയറി, പിറകെ അവളും കയറി, ഒരു പഴയ തടി കസേര ചൂണ്ടി കാണിച്ചിട്ട്
“മോളെ, അതിൽ ഇരുന്നോളു “
അവൾ കസേരയിൽ ഇരുന്നു, ആകെ 2 റൂമേ അവിടെ ഉള്ളു, അയാൾ പെട്ടെന്നു പോയി കട്ടൻ കാപ്പിയിട്ടു കൊണ്ടു വന്നു. അവൾ അത് കുടിച്ചു കൊണ്ടു.
“ സത്യം പറഞ്ഞാൽ ഇവിടെ നല്ല തണുത്ത അന്തരീക്ഷം ആണ് “
“ ഉള്ളേരിയ അല്ലേ മോളെ, പോരാത്തതിന് മരങ്ങളും മറ്റും ഉള്ളതല്ലേ അതുകൊണ്ടാ “
“ ഉം ശെരിയാ, എനിക്ക് ഇങ്ങനെയൊരു സ്ഥലം ഇവിടെ കിട്ടിയായിരുന്നേൽ സൂപ്പർ ആയിരുന്നു “
“ ആഹാ, എല്ലാരും സിറ്റിയിൽ പോയി താമസിക്കാനാണ് ആഗ്രഹിക്കുന്നത് എന്നാൽ മോളോ.. 😊”
“
💬 Comments
View all comments