Chapter Title : ദീപ്തി പരിണയം [അജിത് കൃഷ്ണ]
എത്തി.
എല്ലാരേം ഞെട്ടിച്ചു കൊണ്ട് ഒടുവിൽ ദീപ്തി ഒളിച്ചോടി. കിരണുമായി നല്ലൊരു ജീവിതം അവൾ സ്വപ്നം കണ്ടു ഇറങ്ങി. നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു അപ്പോൾ. ഒടുവിൽ നാട് വിട്ടു. കേരളത്തിന്റെ മദ്യനഗരിയിൽ തത്കാലം വീട് വാടകയ്ക്ക് എടുത്തു. പിന്നെ അവൻ ജോലി അന്വേഷിക്കുക ആയിരുന്നു. കുറെ അലഞ്ഞു പിന്നെ കൂലി പണിക്ക് ഇറങ്ങി. കിരൺ വരുന്നത് കാത്തു വാതിൽക്കൽ ദീപ്തി ഇരിക്കും. ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് ആയി അവരുടെ മുൻപോട്ട് ഉള്ള ജീവിതം. കിരൺ വീട്ടിലേക്കു വന്നു കയറിയപ്പോൾ ആണ് അവൾ കണ്ണ് തുറന്നത്. വാതിൽക്കൽ കുത്തി ഇരുന്നു ഉറങ്ങി പോയി.
ദീപ്തി :ഏട്ടാ ഓഹ്ഹ് ഞാൻ ഉറങ്ങി പോയി. ജോലി വേറെ എന്തെകിലും റെഡി ആയോ.
കിരൺ :ഹേയ് !!!ജോലി പിറകെ പോയാൽ ഉള്ള കൂലി പണി കൂടെ ശെരി ആയി നടക്കില്ല അത് ഉറപ്പ് ആണ്.
ദീപ്തി :എനിക്ക് കുറെ ഫ്രണ്ട്‌സ് ഉണ്ട് ഇവിടെ പക്ഷേ കോൺടാക്ട് ഒന്നും ഇല്ല ആരുടെയും. സ്കൂൾ ടൈം ഞാൻ ഇവിടെ ആയിരുന്നു. അച്ഛന് ഇവിടെ ആയിരുന്നു ജോലി മാറ്റം കിട്ടി വന്നത്. ഇവിടെ അടുത്ത് ആണ് ഏട്ടാ ഞാൻ 7മുതൽ പഠിച്ചത്.
കിരൺ :അപ്പോൾ പഴയ സ്ഥലങ്ങൾ ഒക്കെ വീണ്ടും കാണൻ പറ്റി ഇല്ലേ ഞാൻ കാരണം.
ദീപ്തി :എന്തെ ഞാൻ മാത്രം അല്ലല്ലോ ഒരുമിച്ചു അല്ലേ.
കിരൺ :നിനക്ക് എന്റെ കൂടെ ഇറങ്ങി പോന്നത് മണ്ടത്തരം ആയി തോന്നിയിട്ടുണ്ടോ !
ദീപ്തി :തുടങ്ങി ഇതിപ്പോൾ എത്രാമത്തെ തവണ ആണ് ചോദിക്കുന്നത്.
💬 Comments
View all comments