Chapter Title : ദീപ്തി പരിണയം [അജിത് കൃഷ്ണ]
സോഫിയ ഇപ്പോൾ അവരുടെ മുൻപിൽ മറ്റൊരു സ്ഥാനത്തു ആയിരുന്നു. ഇത്രയും നേരം നമ്മൾ പോലും വിചാരിച്ചിരുന്ന സോഫിയ മേഡം അല്ല ഇനി നമ്മൾ കാണാൻ പോകുന്നത്. സത്യത്തിൽ അവർ ഒരു വലിയ ട്രാപ് ആണ്. മോഹ വാഗ്ദാനം കൊടുത്തു മയക്കി പാട്ടിൽ ആക്കുന്ന. സോഫിയ അവരെ കണ്ട് മുട്ടിയത് ഒരു നിമിത്തം ആയിരുന്നു പക്ഷേ പിന്നീട് നടന്നത് എല്ലാം പ്ലാനിങ് ആയിരുന്നു. ദീപ്തിയെ അവിടെ വെച്ച് സോഫിയ ഫോട്ടോ എടുത്തിരുന്നു അവൾ അറിയാതെ. എന്നിട്ട് ആണ് അവളോട് സംസാരിക്കാൻ തുടങ്ങിയത്. എന്നാൽ ദീപ്തി പെട്ടന്ന് വീഴുന്നു പോകാൻ കാരണം മുൻ പരിചയം തന്നെ ആണ്. ഇനി ഇതിലെ ചതിയിലേക്ക് ആണ് കഥയുടെ പോക്ക്. അവർ രണ്ട് പേരും ഇപ്പോൾ സോഫിയയെ അമിതമായി വിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. അത് കൊണ്ട് തന്നെ ഓഡിഷന് കിരൺ അവളെ സോഫിയ കൂടെ വിടും എന്നത് ഉറപ്പ് ആയിരുന്നു. അത് ഉറപ്പിക്കാൻ എന്ന വിധേന ആണ് അവസാനം സോഫിയ കിരണിനു വേണമെങ്കിൽ കൂടെ വരാം എന്ന് പറഞ്ഞത്. എന്നാൽ ഒരു ജോലി അവനു റെഡി ആക്കി കൊടുത്തു സോഫിയ തന്നെ തന്ത്ര പരമായി അവനെ ഒഴിവാക്കുന്നു.
പിറ്റേന്ന് കാലത്ത് ദീപ്തിയെ കൂട്ടി പോകുവാൻ സോഫിയ എത്തുന്നു. ആദ്യ ദിവസം തന്നെ ജോലിക്ക് പോകുവാൻ റെഡി ആയി ആണ് കിരണും. രണ്ട് പേരുടെയും മുഖത്ത് ഉള്ള സന്തോഷം സോഫിയ കണ്ടു. ആദ്യം കിരണിനെ അവിടെ നിന്ന് ഒഴിവാക്കുക ആയിരുന്നു സോഫിയയുടെ ചിന്ത.
സോഫിയ :അപ്പോൾ പിന്നെ നല്ലൊരു ദിവസം ആയിട്ട് ദൈവത്തെ മനസ്സിൽ വിചാരിച്ചു തന്നെ
💬 Comments
View all comments