Chapter Title : ദീപുവിന്റെ വല്യേച്ചി 1 [Sagar Kottappuram]
"മ്മ്...?"
അവളെന്നെ ചോദ്യഭാവത്തിൽ നോക്കി.
"സ്നേഹം സ്നേഹം..."
ഞാനവളുടെ വലതു കൈത്തലത്തിൽ എന്റെ കൈകൊണ്ട് തഴുകികൊണ്ട് പറഞ്ഞു..
അവളെന്നെ നോക്കി കുലുങ്ങി ചിരിച്ചുകൊണ്ട് എന്റെ കവിളിൽ നുള്ളി.
"നിന്റെ ഒരു കാര്യം..."
അവൾ ചിരിച്ചുകൊണ്ട് തന്നെ കസേരയിൽ നിന്നും എഴുനേറ്റു .
"അതേയ്...അടുത്ത ആഴ്ച പുതിയ ആലോചനക്കാര് വരുന്നുണ്ടെന്ന വല്യച്ഛൻ പറഞ്ഞെ ..മിക്കവാറും വല്യേച്ചിയുടെ ഭാഗ്യം തെളിയും "
ഞാൻ പെട്ടെന്ന് രാവിലെ വല്യച്ഛൻ കല്യാണക്കാര്യം പറഞ്ഞത് കേട്ട ഓര്മ വെച്ച് പതിയെ പറഞ്ഞു. അത് കേട്ട് രാജി ഒന്ന് തിരിഞ്ഞു എന്നെ നോക്കി..
"എവിടന്നുള്ളവരാ ?"
അവൾ ഗൗരവത്തിൽ തിരക്കി.
"ആഹ്...കുറച്ചു ലോങ്ങ് ആണെന്ന തോന്നുന്നേ.."
ഞാൻ മൊബൈൽ നോക്കികൊണ്ട് പറഞ്ഞു.
"മ്മ്...എനിക്ക് മടുത്തു ..ഈ ഒരുങ്ങി കെട്ടിയുള്ള നിൽപ്പ് ..എത്ര കൊല്ലം ആയി ഇത് .."
വല്യേച്ചി ചിരിയോടെ ആണ് പറഞ്ഞതെങ്കിലും ഉള്ളിൽ നല്ല വിഷമം ഉണ്ടെന്നു എനിക്ക് തോന്നി .
"എടീ..ഇത് ഒത്ത നല്ല കിട്ടലാ..പയ്യന് ജസ്റ്റ് നാല്പത്തഞ്ചു ആയിട്ടേ ഉള്ളു "
ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ അവളുടെ മുഖം മാറി. അവളെ കളിയാക്കാനായി വേണ്ടി തന്നെ ഞാൻ ഇടക്ക് ഇങ്ങനെ ഓരോന്ന് പറയാറുള്ള കാര്യം അവൾക്കും അറിയാം..
അവളെന്നെ നോക്കി ഇളിച്ചു കാണിച്ചുകൊണ്ട് പെട്ടെന്ന് എണ്ണക്കുപ്പി കുനിഞ്ഞെടുത്ത് എന്റെ നേരെ എറിഞ്ഞു.
"പോടാ നാറി..ആ കിളവനെ നീ കെട്ടിയ മതി "
എറിഞ്ഞു ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു. കുപ്പി എന്റെ നെഞ്ചിൽ വന്നു വീണു. ഭാഗ്യത്തിന് അവൾ മൂടി അടച്ചിരുന്നതുകൊണ്ട് രക്ഷപെട്ടു .
"ആഹ്..."
കുപ്പി വന്നു വീണപ്പോൾ ഞാനൊന്നു ഞെരങ്ങി
💬 Comments
View all comments