Chapter Title : ദീപുവിന്റെ വല്യേച്ചി 4 [Sagar Kottappuram]
താഴെ വെച്ചു. പിന്നെ വേഗം ചായ കുടിച്ചു തീർത്തു വായും കഴുകി പുറത്തേക്കിറങ്ങി . ഒരു നീല ജീൻസ് പാന്റും കറുത്ത ഷർട്ടുമാണ് എന്റെ വേഷം . ഞാൻ പയ്യെ നടന്നു ചേച്ചിയുടെ വീടിനകത്തേക്ക് കടന്നു . വല്യമ്മ ഹാളിൽ ഏതോ മാഗസിൻ വായിച്ചു ഇരിക്കുന്നുണ്ട്. എന്നെ കണ്ടതും കക്ഷി ചോദ്യ ശരങ്ങൾ എയ്തു .
'ആഹാ..ദീപു ഇന്ന് നേരത്തെ വന്നോ ? എന്താടാ കാര്യം ?"
പവർ ഗ്ലാസ് മുഖത്ത് നിന്നും മാറ്റി അവരെന്നെ കണ്മിഴിച്ചു നോക്കി .
"ഏയ് ഒന്നും ഇല്ല വല്യമ്മേ . ചേച്ചിയെ കാണണ്ട ആവശ്യം ഉണ്ട് . എന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞാരുന്നു . അവളില്ലെ ഇവിടെ ?"
ഞാൻ സ്വാഭാവികമായി തന്നെ ചോദിച്ചു .
"ആഹ്...വന്നു കേറിയിട്ടുണ്ട് . നേരെ മാളികപ്പുറത്തേക്ക് കേറിപ്പോയതാ..അനക്കം ഒന്നും ഇല്ല . നീ പോയി നോക്ക് "
വല്യമ്മ അതിനു ചിരിയോടെ ഒരു മറുപടി നൽകി .
"ആഹ്..നോക്കട്ടെ ..ഇന്ന് ഭദ്രകാളിയുടെ മൂഡ് എങ്ങനെയാ ?"
വല്യമ്മയും ചേച്ചിയും ഇടക്കിടെ വഴക്കിടുന്ന കാര്യം ഓർത്തു ഞാൻ ചിരിയോടെ തിരക്കി .
"ഏയ് കൊഴപ്പം ഒന്നും ഇല്ല . ഇന്ന് ഞങ്ങള് തമ്മിൽ മിണ്ടീട്ടില്ല "
വല്ല്യമ്മ എന്റെ ചോദ്യം കേട്ട് ചിരിച്ചു .
"ആഹ്...എന്ന പോയി നോക്കട്ടെ "
ഞാൻ ചിരിയോടെ പറഞ്ഞു സ്റ്റെയർ കേസ് കയറി . വല്യേച്ചിയുടെ റൂം മുകളിൽ ആയതു സൗകര്യമായി . ഞങ്ങളെന്തെലും വേണ്ടാതീനം കാണിച്ചാലും ആരും കാണില്ല !
ഞാൻ തുടിക്കുന്ന മനസുമായി പയ്യെ സ്റ്റെപ്പുകൾ
💬 Comments
View all comments