Chapter Title : ഡെലിവറി ബോയ് ഡയറി 4 [സാഹിൽ]
“അതെ madam…”
“ശരി… good night സാഹിൽ.”
“Good night മരിയ.”
“സ്വപ്നത്തിൽ വരണേ 😌”
ആ അവസാന message കണ്ടപ്പോൾ ഞാൻ അറിയാതെ ചിരിച്ചു.
ഫോൺ sideil വെച്ചിട്ടും… ആ രാത്രിയിലെ ഓരോ നിമിഷവും വീണ്ടും വീണ്ടും എന്റെ മനസ്സിൽ തിരിഞ്ഞുകൊണ്ടിരുന്നു.
അടുത്ത ദിവസം പതിവുപോലെ ഞാൻ ജോലിക്ക് കയറി. പക്ഷേ ഇന്നലെ നടന്ന കാര്യങ്ങൾക്കു ശേഷം എനിക്ക് workil വേറൊരു ഉന്മേഷമായിരുന്നു.
ഇങ്ങനെയൊക്കെ ജീവിതത്തിൽ നടക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഈ പണി തന്നെ ജീവിത കാലം മുഴുവൻ ചെയ്താലോന്ന് ആലോചിച്ചു ഞാൻ.
Delivery പോകുമ്പോഴും… bike ഓടിക്കുമ്പോഴും… മനസ്സിൽ മുഴുവൻ ഇന്നലത്തെ കാര്യങ്ങളായിരുന്നു.
അന്ന് ഉച്ചയോടെ അനുവിന്റെ order വന്നു.
Notification കണ്ടതും ഞാൻ ഉടനെ accept ചെയ്തു.
Order എടുത്ത് വേഗം അവളുടെ വീട്ടിലേക്കു പോയി.
പക്ഷേ door തുറന്ന അനു ഞാൻ daily കാണുന്ന ആ അനു ആയിരുന്നില്ല.
അവൾ പേരിന് ചെറിയൊരു ചിരി മാത്രം ചിരിച്ചു.
“Thanks…”
അത് പറഞ്ഞ് വേഗം food വാങ്ങി അകത്തേക്ക് പോയി.
ഞാൻ കുറച്ചുനേരം അവിടെ നിന്നു.
എന്തോ ചെറിയൊരു disappointment തോന്നി.
“മിനിഞ്ഞാന്ന് രാത്രി ഇത്ര close ആയി chat ചെയ്ത ആളല്ലേ…” ഞാൻ മനസ്സിൽ വിചാരിച്ചു.
അന്നേ ദിവസം മരിയക്കും ഒരു function ഉണ്ടായിരുന്നു. അതുകൊണ്ട് അവളിൽ നിന്നും message ഒന്നും വന്നില്ല.
രാത്രി work കഴിഞ്ഞ് roomil bore അടിച്ച് phone നോക്കി ഇരിക്കുമ്പോഴാണ് അനുവിന്റെ message വന്നത്.
“Hlo”
“ഹാ”
“എന്ത് ചെയ്യുവാ?”
“ചുമ്മാ ഇരിക്കുന്നു.”
💬 Comments
View all comments