Chapter Title : ദേവ ഹൃദയം കീഴടക്കിയ സുന്ദരി [Lucas Hood]
പറഞ്ഞു എന്ന് ഞങ്ങൾക്ക് അറിയണ്ട മോൾക്ക് ഇതിന് സമ്മതം ആണോ എന്ന് മാത്രം അറിഞ്ഞാൽ മതി"അച്ഛൻ അത് പറയുമ്പോൾ അവൾ എൻ്റെ മുഖത്ത് നോക്കി.ഞാൻ കണ്ണ് കൊണ്ട് വേണ്ട എന്ന് പറയുന്നുണ്ടായിരുന്നു."അച്ഛാ ദേവേട്ടൻ ഇതിന് സമ്മതം ഇല്ല.അദ്ദേഹം അത് ഇഷ്ടപ്പെടുന്നില്ല.പക്ഷേ എനിക്ക് സമ്മതം ആണ്."ഞാൻ ആകെ കിളി പോയി നിൽക്കുകയാണ്.ഇവൾ ചതിക്കും എന്ന് ഞാൻ വിചാരിച്ചത് പോലും ഇല്ല.അച്ഛൻ നേരെ എൻ്റെ അടുത്തേക്ക് വന്നു. എന്നിട്ട് വളരെ മെല്ലെ എൻ്റെ ചെവിയിൽ പറഞ്ഞു"മോനെ അച്ഛൻ കാൽ പിടിക്കുക ആണ്.ഇവൾ നല്ല കുട്ടി ആട.നിനക്ക് ദോഷം ചെയ്യുന്നത് എന്തേലും അച്ഛൻ ചെയ്യോ. ഒന്ന് സമ്മതിക്.അച്ഛൻ്റെ മോനല്ലെ. "അച്ഛൻ ആദ്യം ആയിട്ട് ആണ് എന്നോട് ഇങ്ങനെ പറയുന്നത്.അല്ലെങ്കിൽ ഗൗരവത്തിൽ കൽപ്പിക്കറെ ഉള്ളൂ.ഞാൻ യാന്ത്രികമായി തലയാട്ടി.പിന്നെ എല്ലാം അതിൻ്റെ പാട്ടിന് നടന്നു. ആരൊക്കെ എന്നെ ഡ്രസ്സ് മാറ്റി ഒരു വരൻ്റെ ഡ്രസ്സ് ഉടുപ്പിച്ച് മണ്ഡപത്തിൽ ആക്കി.അപ്പോഴേക്കും ചേച്ചി എത്തി.ചേച്ചി എൻ്റെ ചെവിയിൽ പറഞ്ഞു"കോളടിച്ചല്ലോ ചെക്കാ"ഞാൻ കൂർപ്പിച്ചൊരു നോട്ടം നോക്കി.വധു സർവ വിഭൂഷണി ആയി എൻ്റെ അടുത്ത് വന്നു.പൂജാരി തന്ന താലി ഞാൻ യാന്ത്രികമായി അവളുടെ കഴുത്തിൽ അണിയിക്കുമ്പോ ചേച്ചി അവളുടെ മുടി മാറ്റി തന്നു.ഭക്ഷണം ഒന്നും എനിക്ക് കഴിക്കാൻ തന്നെ പറ്റിയില്ല.എങ്ങനെ എങ്കിലും അവിടെ നിന്ന് പോയാൽ മതി എന്ന് ആയി.
അതിൻ്റെ ഇടയിൽ ഞാൻ അവളുടെ മുഖത്തേക്ക് പോലും നോക്കിയില്ല.
വീട്ടിൽ എത്തി അമ്മ നിലവിളക്ക് അവൾക്ക് കൊടുത്തു. അവൾ വലതു കാൽ വെച്ച് അകത്ത് കയറി.കൂടെ ഞാനും.
💬 Comments
View all comments