0%

Chapter Title : ദേവ ഹൃദയം കീഴടക്കിയ സുന്ദരി [Lucas Hood]

Author : Kambikathakal Read All Parts 87

എന്നിട്ടും ഇവൾക്ക് സമ്മതം ആണെങ്കിൽ ഞാൻ സമ്മതിക്കാം."അയാള് തലയാട്ടി എല്ലാവരോടും പുറത്ത് ഇറങ്ങാൻ പറഞ്ഞു വാതിൽ അടച്ചു. അവള് എഴുനേറ്റു എന്നെ നോക്കി.

"നോക്കൂ കുട്ടി, തൻ്റെ കല്യാണം എന്ത് കൊണ്ട് മുടങ്ങി എന്ന് ഞാൻ ചോദിക്കുന്നില്ല.അത് എനിക്ക് അറിയുകയും വേണ്ട.പക്ഷെ എനിക്ക് പറയാൻ ഉള്ളത് ഒരു വിവാഹം മുടങ്ങി എന്ന് കരുതി ഒരു പരിചയവും ഇല്ലാത്ത ഒരാളെ കുട്ടി കല്യാണം കഴിക്കണ്ട. വിവാഹം എന്ന് ഒക്കെ പറയുന്നത്  നമ്മൾ ഒരുപാട് ആലോചിച്ച് എടുക്കേണ്ട തീരുമാനം ആണ്. മറ്റുള്ളവർ എന്ത് പറയും എന്ന് വിചാരിച്ച് ഇതിന് സമ്മതിക്കണ്ട. മറ്റുള്ളവരുടെ മുമ്പിൽ തല കുനിയതെ ജീവിച്ച് കാണിച്ച് കൊടുക്കണം.ഇനി നിനക്ക് ആരെയെങ്കിലും ഇഷ്ടം ആണ് എന്ന് ഉണ്ടെങ്കിൽ അയാളെ അറിയിക്ക്. എന്ത് സഹായത്തിനും ഞാൻ നിൽക്കാം കൂടെ. പിന്നെ പേര് പോലും അറിയാത്ത ഒരാളെ ജീവിതത്തിലേക്ക് കൂട്ടാൻ എനിക്ക് കഴിയില്ല. പിന്നെ അത് മാത്രം അല്ല എനിക്ക് ഒരു വിവാഹത്തിന് യാതൊരു താൽപര്യവും ഇല്ല. അതിന് എനിക്ക് എൻ്റേതായ കാരണങ്ങൾ ഉണ്ട് താനും. ഇനി എൻ്റെ താൽപര്യങ്ങൾ എല്ലാം അവിടെ നിൽക്കട്ടെ. ഞാൻ എങ്ങനെ ഉള്ള ആളാണ് നല്ല ആളാണോ അല്ലയോ എന്ന് പോലും നിനക്ക് അറിയില്ലല്ലോ. ഇതെല്ലാം എനിക്ക് അവിടെ എല്ലാവരുടെ മുന്നിൽ വെച്ച് പറയാം. പക്ഷേ അത് പറഞാൽ എൻ്റ അച്ഛൻ എല്ലാവരുടെ മുന്നിൽ നാണം കെടും. അത് കൊണ്ട് നമ്മൾക്ക് രണ്ടാൾക്കും ഇതിൽ താൽപര്യം ഇല്ല എന്ന് പറയാം. എന്ത് പറയുന്നു?" അവള് ഒന്നും മിണ്ടിയില്ല. തല കുനിച്ച് നിന്നു. അവളുടെ കണ്ണ് എല്ലാം കലങ്ങിയിട്ടുണ്ട്."പ്ലീസ് എന്നെ ഉപദ്രിവിക്കരുത് എനിക്ക് ഇതിൽ ഒരു താല്പര്യവും ഇല്ല കുട്ടി അത് കൊണ്ട് എന്നെ സഹായിക്കണം, എന്താ നീ പറയില്ലേ?". അവള് തല കുലുക്കി സമ്മതിച്ചു.ഞാൻ അവളെയും കൊണ്ട് പുറത്ത് ഇറങ്ങി.

ഞാൻ നേരെ അച്ഛൻ്റെ അടുത്ത് ചെന്ന് പറഞ്ഞു"അച്ഛാ ഞങ്ങൾക്ക് രണ്ടാൾക്കും ഇതിൽ താൽപര്യം ഇല്ല."അച്ഛൻ നേരെ അവളുടെ അടുത്ത് ചെന്ന് ആണോ എന്ന്  ചോദിച്ചു. അവള് തല കുനിച്ച് ഇരുന്നു."നോക്ക് മോളെ അവൻ അവിടെ എന്ത്

💬 Comments

View all comments