Chapter Title : ദേവ ഹൃദയം കീഴടക്കിയ സുന്ദരി [Lucas Hood]
ലേക്ക് കൊണ്ട് പോയി. അവിടെ എത്തിയപ്പോ വിക്രം എന്ന അച്ഛൻ്റെ സുഹൃത്ത് അച്ഛൻ്റെ അടുത്ത് നെഞ്ചത്ത് കൈ വെച്ച് ഇരിക്കുന്നു. അച്ഛൻ അയാളെ അശ്വോസിപ്പിക്കുന്നുണ്ട്. ദൈവമേ ഇനി എങ്ങനും കല്യാണം മുടങ്ങിയോ എന്ന ഞാൻ (അതമ). എന്നെ കണ്ടതും അച്ഛൻ നേരെ എഴുനേറ്റു എൻ്റെ അടുത്ത് വന്നു പറഞ്ഞു."വിക്രം എൻ്റെ മോൻ വിവാഹം കഴിക്കും നിൻ്റെ മോളേ. നിനക്ക് സമ്മതം ആണോ അവളെ എൻ്റെ മകൻ്റെ ഭാര്യ ആക്കാൻ?" . ഞാൻ ആകെ ഞെട്ടി പണ്ടാരം അടങ്ങി. "വിവാഹമോ എനിക്കോ നോ വേ".അച്ഛൻ എന്നെ ഒന്ന് നോക്കി. ഞാൻ തല താഴ്ത്തി. "എന്താ രവി നീ പറയുന്നത് എനിക്ക് സന്തോഷം ഉള്ളൂ.എൻ്റെ മാനം കാക്കണം നീ ". കിട്ടി കിട്ടി പണി കിട്ടി(ആത്മ).
അച്ഛൻ അമ്മയോട് അവൾക്ക് സമതം ആണോ എന്ന് ചോദിക്കാൻ പറഞ്ഞു. അപ്പൊൾ ആണ് ഞാൻ അവളെ നോക്കുന്നത് തന്നെ. ഒരു സുന്ദരി ആയ പെൺകുട്ടി അവിടെ ചെയർ ഇല് ഇരിക്കുന്നു. അവള് ഒരു പ്രായം ആയ സ്ത്രീ യുടെ തോളിൽ കണ്ണുകൾ അടച്ച് ഇരിക്കുകയാണ്. ഇവിടെ പറയുന്നതൊന്നും അവൾ നോക്കുന്നത് പോലും ഇല്ല. കരഞ്ഞ് കരഞ്ഞ് അവളുടെ കൺമഷി ഒക്കെ ആകെ പരന്നിട്ടുണ്ട്. അമ്മ നേരെ അവളുടെ അടുത്തേക്ക് നീങ്ങി." മോളെ എൻ്റെ മോനെ വിവാഹം കഴിക്കാൻ നിനക്ക് സമ്മതം ആണോ?". അവള് തല ഉയർത്തി എന്നെ നോക്കാതെ അമ്മയോട് പറഞ്ഞു"സമ്മതം". ഹേ എന്നെ കണ്ടിട്ട്പോലും ഇല്ല ഇവൾ,ഇനി പ്രതികരിച്ചില്ല എങ്കിൽ എല്ലാം കയ്യിൽ നിന്ന് പോകും.(ആത്മ)."എനിക്ക് സമ്മതം അല്ല"കുറച്ച് ഉറക്കെ തന്നെ ആണ് ഞാൻ അത് പറഞ്ഞത്.അപ്പോഴാണ് അവൾ എന്നെ നോക്കുന്നത്. ആ മുഖത്ത് വീണ്ടും വിഷമം കൂടിയ പോലെ. ആ എന്തേലും ആവട്ടെ ഇനി പറഞ്ഞില്ലേൽ ആകെ കയ്യിന്ന് പോവും."അതെന്താ നിനക്ക് സമ്മതം ഇല്ലാത്തത്, നിനക്ക് വേറെ ആരെയെങ്കിലും ഇഷ്ടം ആണോ?"."അല്ല"."എന്നാൽ ഞാൻ പറയുന്നത് കേട്ടാൽ മതി."അച്ഛൻ പറഞ്ഞപ്പോൾ ഇനി എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ല.ഞാൻ നേരെ അവളുടെ അച്ഛൻ്റെ അടുത്തേക്ക് ചെന്നു"എനിക്ക് ഇവളോട് ഒന്ന് ഒറ്റക്ക് സംസാരിക്കണം.
💬 Comments
View all comments