Chapter Title : ദേവ കല്യാണി 4 [മന്ദന്‍ രാജ]
മണികഴിഞ്ഞപ്പോൾ കൊട്ടേഷൻ സ്വീകരിക്കുന്ന സൈറ്റിൽ അവൾ വീണ്ടും ഒരു കൊട്ടേഷൻ കൊടുത്തു അത് സമയം കഴിഞ്ഞതിനാൽ റിജെക്ട് ചെയ്യുന്നു എന്ന് റിപ്ലൈ കിട്ടിയപ്പോൾ ആണ് ഓഫീസ് വിട്ടിറങ്ങിയത്
മൂന്നാം ദിവസം വൈകുന്നേരം അടിയന്തിരമായി ശേഖരൻ മുതലാളി മീറ്റിങ് വിളിച്ചു .
" ഗുഡ് ഈവനിംഗ് '
ഒന്ന് നിർത്തി അയാൾ തുടർന്നു
" ഒരു സന്തോഷ വാർത്തയുണ്ട് ..... നമ്മൾ കഴിഞ്ഞ ദിവസം കൊടുത്ത കൊട്ടേഷൻ പാസ്സായിരിക്കുന്നു ....മഞ്ജു കൊടുത്ത എമൗണ്ട് ആണ് പാസ്സായിരിക്കുന്നത് "
മഞ്ജുവിന് സന്തോഷം കൊണ്ട് തുള്ളി ചാടണമെന്നു തോന്നി .
' പിന്നെ ...ആ കമ്പനിയുടെ PRO ഇപ്പോള്‍ നഗരത്തിലുണ്ട് ...ഇന്ന് വൈകിട്ടത്തെ ഫ്ലൈറ്റില്‍ അയാള്‍ തിരികെ പോകും ...അതിനു മുന്‍പേ വരികയാണെങ്കില്‍ ഡോക്യുമെന്റ് സൈന്‍ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട് ..ഇപ്പോള്‍ പോയാല്‍ നിങ്ങള്‍ക്ക് അയാളെ കാണാം ..ഇല്ലെങ്കില്‍ കമ്പനിയില്‍ പോകേണ്ടി വരും ...അത് കൊണ്ട് ...രാജീവും മഞ്ജുവും കൂടെ ഇപ്പൊ തന്നെ പൊയ്ക്കോളൂ ...മഞ്ജുവിന്റെ പേരിൽ ആയിരിക്കും ഡീലിംഗ്സ് എല്ലാം " ശേഖരൻ അവളെ ഒന്നിരുത്തി നോക്കി
" പറഞ്ഞല്ലോ സാർ ...എന്നെ വിശ്വസിക്കാം "
" ഒക്കെ ..അപ്പോൾ ഉടനെ തന്നെ പുറപ്പെട്ടോളൂ "
" ശെരി സാർ ...ഞാൻ ഹോസ്റ്റലിൽ പോയി ഡ്രെസ്സൊക്കെ എടുത്തിട്ട് വരട്ടെ " മഞ്ജു എഴുന്നേറ്റു
'അതിനൊന്നും സമയമില്ല മഞ്ജു ...അതൊക്കെ ശാരി നോക്കിക്കോളും ....ഒന്നിരുത്തി ഈ ഡ്രെസ് മതി ...പിന്നെ നാളത്തേക്കല്ലേ ..അതിനുള്ളത് ശാരി ഇവിടുന്നു തന്നെ എടുത്തോളും " രാജീവ് പറഞ്ഞു
മഞ്ജു ആലോചിച്ചു ..
!!! രണ്ടു മണിക്കൂറിനുള്ളിൽ നഗരത്തിലെത്താം
💬 Comments
View all comments