Chapter Title : ദേവ കല്യാണി 4 [മന്ദന്‍ രാജ]
...അയാളെ കണ്ടാൽ തിരിച്ചു പോരാമല്ലോ ..പിന്നെന്തിനാ ..നാളത്തേക്ക് ആക്കുന്നെ !!!
" മഞ്ജു വരൂ ..നമുക്ക് അന്നേരത്തേക്കു പേപ്പേഴ്സ് ഒക്കെ റെഡിയാക്കാം "
മഞ്ജു രാജീവിന്റെ കൂടെ പോയി എടുക്കാനുള്ളതൊക്കെ റെഡിയാക്കിയപ്പോഴേക്കും ശാരി ഡ്രെസ്സും മറ്റും കാറിൽ വെച്ചിട്ടുണ്ടെന്നു വിളിച്ചു പറഞ്ഞു
രാജീവാണ് കാർ എടുത്തത് . മഞ്ജു ബാക്കിൽ കയറാൻ തുടങ്ങിയപ്പോൾ അവൻ മുൻ വാതിൽ തുറന്നു കൊടുത്തു . മഞ്ജു ഉടനെ മുന്നിൽ കയറി
" എന്താടോ എന്നെ ഡ്രൈവർ ആക്കാനാണോ പുറകിൽ കയറിയത് ?"
രാജീവ് കാർ സ്റ്റാർട്ട് ചെയ്തോണ്ട് ചോദിച്ചു
" ഹേ ഇല്ല സാർ ...ഇഷ്ടപ്പെട്ടില്ലങ്കിലോ എന്നോർത്താ "
" ഞാനാണ് ഡ്രൈവ് ചെയ്യുന്നതെങ്കിൽ ആരെങ്കിലും ഉണ്ടെങ്കിൽ മുന്നിലെ ഇരുത്തൂ ...എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാല്ലോ ...പിന്നെ തന്നെ പോലൊരു സുന്ദരിയുടെ കൂടെ ഇരിക്കുന്നതും ഒരു ക്രെഡിറ്റല്ലേ "
മഞ്ജു വിരലുകൾ പിണച്ചു ചിരിച്ചു .
" സാർ മാരീഡല്ലേ ?" രാജീവ് വിവാഹിതൻ ആണെന്ന് അറിയാമെങ്കിലും മഞ്ജു വെറുതെ ചോദിച്ചു .. ഒന്നും മിണ്ടാതെ ഇരിക്കുന്നതെങ്ങനാ ..അതവൻ തന്നെ സൂചിപ്പിച്ചല്ലോ
' ഞാൻ വിവാഹിതനാ ....ഒരു കുഞ്ഞുണ്ട് ..വൈഫ് ഡെലിവറി കഴിഞ്ഞു അവളുടെ വീട്ടിൽ ..ഇപ്പൊ രണ്ടു മാസമായതെ ഉള്ളു "
പിന്നെ അവന്റെ വീട്ടു വിശേഷങ്ങളും മറ്റു നാട്ടു കാര്യങ്ങളും ഒക്കെ പറഞ്ഞു അവർ ഹോട്ടലിൽ എത്തി . അതിനിടെ മഞ്ജുവിന്റെ ഭർത്താവിനെ പാട്ടി ചോദിച്ചപ്പോൾ അവൾ ഒന്നും വിട്ടു പറഞ്ഞില്ല രാജിവതിനെ പറ്റി കൂടുതലൊന്നും പിന്നെ ചോദിച്ചതുമില്ല
ഷോപ്പിൽ നിന്ന് വിളിച്ചു ഒരു സ്യൂട്ട് ബുക്ക്
💬 Comments
View all comments