0%

Chapter Title : ദേവ കല്യാണി 4 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2K

മഞ്ജു ചിണുങ്ങി

" ഇന്ന് ഇവിടെ കിടക്കാം രാജി ..പ്ലീസ് "

" എന്റെ പെണ്ണെ ...ഇതൊരു തുടക്കം മാത്രമല്ലെ ..ഇനിയും കിടക്കുവല്ലേ ദിവസങ്ങൾ ...ഇന്ന് അച്ഛനും ചേട്ടനുമില്ല ..വീട്ടിൽ പോയാലേ പറ്റൂ "

മഞ്ജു സങ്കടത്തോടെ എഴുന്നേറ്റു ഡ്രെസ്സിടാൻ തുടങ്ങി

" എടോ ...ക്ഷീണമാണെങ്കിൽ താൻ കിടന്നോ ...താഴേക്ക് വരണ്ട "

"അയ്യോ ....ഹോസ്റ്റലിൽ പോകണ്ടേ ..എന്നേം ഇറക്കി വിടാൻ ..ഇപ്പൊ ഞാൻ റെഡിയാകാം "

" മഞ്ജു ...അപ്പുറത്തെ റൂം ശാരിയുടേതാ ....ഇത് ഞങ്ങടെ ഗസ്റ് റൂമാണ് .....താഴെ ഗസ്റ്റിനുള്ളത്......മുകളിൽ ശാരിക്കുള്ളത് ...നേരത്തെ സെലിനുണ്ടായിരുന്നു ..അവളുടെ ചേച്ചിയോ മറ്റോ പ്രസവത്തിനു വന്നത് കൊണ്ട് ഇപ്പൊ വീട്ടിൽ നിന്ന് വന്നു പോകുവാണ് ....ഇനി താനും ഇവിടെ തന്നെയാ ....ഡ്രെസ്സും മറ്റും ശാരിയുടെ കയ്യിൽ കൊടുത്തു വിട്ടേക്കാം ....അപ്പൊ ശെരി ...പിന്നെ കാണാം ...ബൈ '

കടുത്ത നിരാശയിലാണ് ദേവൻ വീട്ടിൽ വന്നു കയറിയത് .

ഷോപ്പിൽ നിന്നുമിറങ്ങാൻ നേരമാണ് അവനു ഫോൺ വന്നത് .. വർഷങ്ങളായി തനിക്കു കിട്ടി കൊണ്ടിരുന്ന ബിസിനസ് വസുന്ധര ടെക്സ്റ്റയിൽസിനു കിട്ടിയിരിക്കുന്നു . അതും താൻ വെച്ച തുകയിൽ നിന്ന് കേവലം ഇരുപതിനായിരം മാത്രം കുറച്ചു

ദേവൻ ബെഡിലേക്കു വീണു ചിന്തിച്ചു

വെറും ഇരുപതിനായിരം രൂപയ്ക്കു അവർക്കു കിട്ടണമെങ്കിൽ തന്റെ കൊട്ടേഷൻ എങ്ങനെയോ ചോർന്നെന്നു അല്ല അർത്ഥം .. ആരാവും ...? ടെസയെ അവിസ്വാസിക്കാൻ പറ്റില്ല ...ചത്താലും അവൾ തന്റെ കൂടിയേ നിൽക്കൂ ...ഇനി ഓഫീസ് സ്റ്റാഫ് വല്ലതും? അക്കൗണ്ടന്റ് ? ദേവനാകെ അസ്വസ്ഥനായി

മുറിയിലേക്ക് കയറിയ ദേവനെ കുറച്ചു നേരം

💬 Comments

View all comments