Chapter Title : ദേവ കല്യാണി 5 [മന്ദന്‍ രാജ]
നാണമില്ലേ ദേവേട്ടാ ..ഇങ്ങനത്തെ ഐശ്വര്യവും ഐശ്വര്യക്കേടും സാമ്യവും സമയ ദോഷവും ഒക്കെ നോക്കി നടക്കാൻ "
" സോറി ടെസ "
" ദേവേട്ടാ ..എനിക്കൊരു വാക്ക് തരുമോ ?"
ദേവൻ ടെസയെ സൂക്ഷിച്ചു നോക്കി
"ദേവേട്ട , കല്യാണി ഒരു പാവമാ ....എന്റെ കൂടെപ്പിറപ്പിനെ പോലെ ഒരു സ്നേഹം തോന്നുന്നു അവളോട് ..ദേവേട്ടൻ അവളുടെ പ്രസവം വരെ കൂടെ നിർത്തണം അത് കഴിഞ്ഞാലും .."
ദേവൻ കാറിന്റെ സ്പീഡ് കുറച്ചു അവളെ നോക്കി
" പ്രസവം കഴിഞ്ഞാലും അവളെ സുരക്ഷിതമായൊരു സഥലത്തു ഏൽപ്പിക്കണം ...അവൾ പറഞ്ഞ പോലെ ഒരു പക്ഷെ മഞ്ജു വിനെ അവൾ തിരിച്ചു കൊണ്ട് വരുമായിരിക്കും ...എന്നാലും ...ദേവേട്ടാ ...ഒരു മകൾ ഉണ്ടായിരുന്നെങ്കിൽ അല്ലെങ്കിൽ ദേവേട്ടന് ഒരു അനിയത്തി ഉണ്ടായിരുന്നെങ്കിൽ അവളുടെ ഗർഭ ശുശ്രൂഷയും , പിന്നെ അവൾ പ്രസവിക്കുന്ന ആ കൊച്ചിനെയും ഒക്കെ കാണാൻ കൊതിയാകുമായിരുന്നില്ലേ "
" ഇല്ല ..ടെസ ...കല്യാണി ...അവൾ താനേ പോകുന്ന വരെ ദേവന്റെ അരികിൽ സുരക്ഷിത ആയിരിക്കും "
ദേവൻ ഹൗസിങ് കോളനിയിലേക്ക് കാർ തിരിച്ചു .
കാർ പോർച്ചിൽ നിർത്തി ഇറങ്ങിയപ്പോൾ തന്നെ കല്യാണി വാതിൽ തുറന്നു പുറത്തേക്കു വന്നു
" നോക്ക് ദേവേട്ടാ അവൾടെ ചിരി ...ശെരിക്കും ഒരു മാലാഖയെ പോലുണ്ട് അല്ലെ ?'
ടെസ പുറകിലെ ഡോർ തുറന്നു വാങ്ങിച്ച പാർസൽ എടുത്തു അകത്തേക്ക് കയറി , പുറകെ ദേവനും
' ടെസ ..ഇതെന്താ പാർസൽ ഇങ്ങോട്ട് എടുത്തെ ? തനിക്കു വീട്ടിലേക്കുള്ളതല്ലേ ?"
" ഹേയ് ..ഇതേ ഞങ്ങൾ
💬 Comments
View all comments