Chapter Title : ദേവ കല്യാണി 5 [മന്ദന്‍ രാജ]
....ഇന്നലെ എന്തൊരു പെർഫോമൻസ് ആയിരുന്നു ...അവിടൊക്കെ നീറുവാ ..ഹ ഹ "
ദേവൻ ചമ്മി നിന്നപ്പോൾ ടെസ അകത്തേക്ക് ഓടി കയറി
.................................................................................................
അന്ന് ദേവന് തിരക്കുള്ള ദിവസമായിരുന്നു . ഒപ്പം സന്തോഷത്തിന്റെയും .. മികച്ച മൂന്നാലു ബിസിനസ് ഓഫറുകൾ കയ്യിലെത്തി . എല്ലാം ഒന്നൊതുക്കി ഏഴു മണിയായപ്പോൾ ഓഫീസിൽ ഇരിക്കുമ്പോളാണ് ടെസ കയറി വന്നത്
" ദേവേട്ടാ ....എന്റെ സമയമായേ ..എന്നെ ഒന്ന് വീട്ടിലാക്കുമോ ? വണ്ടി അവിടെയല്ലേ ? അതോ ഞാൻ ഓട്ടോ വല്ലതും എടുത്തു പോണോ "
" ഹേ ...എന്തിന് ? നമുക്കിറങ്ങാം ടെസ "
ടെസ മിക്കവാറും ആറരയോടെ ഇറങ്ങും . തിരക്കുണ്ടെൽ മാത്രം അടക്കാൻ നിൽക്കും .അപ്പോൾ ഷോപ്പിലെ വണ്ടിയിൽ അവളെ കൊണ്ട് പോയി വിടും
വട്ടിലേക്കു മടങ്ങും വഴി ടെസ ഹോട്ടലിൽ നിർത്തി പാർസൽ വാങ്ങുന്നത് ദേവൻ കണ്ടു.
" ദേവേട്ടാ ...ഇന്ന് കല്യാണിയെ വിളിച്ചാരുന്നോ ?"
" അയ്യോ ഇല്ല " ദേവൻ കല്യാണിയെ വിളിക്കുവാൻ വേണ്ടി മൊബൈൽ എടുത്തു .
" വേണ്ട ..ഞാൻ മൂന്നാലു പ്രാവശ്യം വിളിച്ചു വിവരങ്ങൾ ചോദിച്ചാരുന്നു "
" സോറി ..ടെസ ..ഇന്നൽപം തിരക്കിലായി പോയി ...തനിക്കറിയാല്ലോ .."
" ഹ്മ്മ് ...ആ മൂന്നു ഓഫറും നമ്മൾ സൈൻ ചെയ്‌തു അല്ലെ ദേവേട്ടാ ?"
" ഹ്മ്മ് "
" അപ്പൊ അത് കല്യാണി വന്നു കയറിയതിലുള്ള ഐശ്വര്യമാണോ ...അതോ ഇന്നലെ ഞാൻ വന്നു കയറിയത് കൊണ്ടോ ?"
ദേവനെ ഒന്ന് രൂക്ഷമായി നോക്കി ടെസ തുടർന്നു
"
💬 Comments
View all comments