0%

Chapter Title : ദേവ കല്യാണി 5 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 1.2K

ദേവൻ പെട്ടന്ന് ഡൈനിങ് റൂമിലെ ലൈറ്റുമിട്ടു

കല്യാണി .......അപ്പോൾ ...തന്റെ ബെഡിൽ ?

"കല്യാണി ...കല്യാണി ...മോളെ കല്യാണി "

ദേവൻ പതുക്കെ വിളിച്ചിട്ടും കല്യാണിക്കു അനക്കമൊന്നുമില്ല

" കല്യാണി ..മോളെ .....മോളെ കല്യാണി " ദേവൻ അല്പം ഉറക്കെ അവളെ തട്ടി വിളിച്ചു

ദേവൻ കല്യാണിയെ വിളിക്കുന്ന ശബ്ദം കേട്ടാണ് ടെസ വാതിൽ തുറന്നോടി വന്നത് . അവൾ ബെഡ്ഷീറ് കൊണ്ട് മാറിടത്തിന് മേലെ കെട്ടി വെച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ

" എന്താ ദേവേട്ടാ ..എന്താ ..കല്യാണിക്കെന്താ പറ്റിയെ " ടെസ വെപ്രാളത്തോടെ ഓടി വന്നു കല്യാണിയെ തട്ടി വിളിക്കാൻ തുടങ്ങി

" ടെസ ...താനെന്താ ഇവിടെ ...ഈ വേഷത്തിൽ ?" ദേവന് പിന്നെയും കൺഫ്യുഷൻ ആയി . ടെസ അയാളെ ഒന്ന് രൂക്ഷമായി നോക്കിയിട്ടു വേഗം ഓടിച്ചെന്നു ഫ്രിഡ്ജ് തുറന്നു കുപ്പിയിലെ വെള്ളം കല്യാണിയുടെ മുഖത്ത് തളിച്ച്

" കല്യാണി ...മോളെ കല്യാണി "

" മ് " കല്യാണി ഒരു ഞെരക്കത്തോടെ കണ്ണ് തുറന്നു . ഒരു നിമിഷത്തിനു ശേഷം കല്യാണി ദേവനെയും പിന്നെ ടെസ്സയെയും മാറി മാറി നോക്കി പൊട്ടി കരഞ്ഞു

" ചെ ..കരയാതെ മോളെ ...നിനക്ക് ഒന്നാമത് വയറ്റിലുള്ളതാ ..ഈ സമയത്തു ഇങ്ങനെ വിഷമിക്കാൻ പാടില്ല ...ദേവേട്ടാ ഒന്ന് പിടിച്ചേ '

ദേവൻ പെട്ടന്ന് തന്നെ കല്യാണിയുടെ കയ്യിൽ പിടിച്ചു .ടെസയും ദേവനും കൂടി കല്യാണിയെ താങ്ങി പിടിച്ചു ദേവന്റെ ബെഡ് റൂമിലേക്ക് തന്നെ കൊണ്ട് പോയി ആ ബെഡിൽ കിടത്തി

ബെഡിൽ കിടന്നു കല്യാണി പൊട്ടി കരഞ്ഞു

"

💬 Comments

View all comments