0%

Chapter Title : ദേവ കല്യാണി 8 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 930

വന്നു .

"മോനെ ......നിന്റെ ....നിന്റെ കയ്യിലിരിക്കുന്നത് ആരുടെ കുഞ്ഞാണെന്ന് കരുതിയാ നീ എടുത്തെക്കുന്നെ?'

ദേവന്‍ ശേഖരന്റെ മുഖത്തേക്ക് നോക്കി

" ആരുടെ കുഞ്ഞാണെന്ന് എനിക്കറിയണ്ട ....ഇപ്പോള്‍ ...ഇതെന്റെ കുഞ്ഞാണ്" ദേവന്റെ ശബ്ദം പതുക്കെയാണെങ്കിലും അതിന്റെ തീവൃത വ്യക്തമായിരുന്നു .

" ദേവാ...കാര്യങ്ങള്‍ ടെസ എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു ...താനിരിക്ക്......താന്‍ വിസ്വസിചില്ലെങ്കിലോ എന്ന് കരുതിയാ ഞാന്‍ ഇയാള്‍ വന്നപ്പോള്‍ കൂടെ വന്നത് ...ഞാന്‍ കല്യാണിയുടെ ഡോക്ടറെ ഫോണില്‍ വിളിച്ചു സംസാരിച്ചു ...ഇവിടെ ഇരിക്കടോ' മറിയാമ്മ ഡോകടര്‍ പറഞ്ഞപ്പോള്‍ ദേവന്‍ അവരുടെ സമീപം കസേരയില്‍ ഇരുന്നു . ടെസ കല്യാണിയേയും ചക്കരയും കുട്ടി അപ്പുറത്തേക്ക് മാറി

' ദേവാ.......കല്യാണി പഠിക്കുന്ന സമയം ...അവളുടെ കൂട്ടുകാരി ആയിരുന്നു ട്രീസയും അവളുടെ ഇരട്ട സഹോദരന്‍ രാജനും ... എപ്പോഴും ഒരുമിച്ചു നടക്കുന്നവര്‍ ...കല്യാണി അടക്കവും ഒതുക്കവും ഉള്ളവള്‍ ആയിരുന്നെങ്കിലും അവര്‍ അങ്ങനെ ആയിരുന്നില്ല .....അത് കൊണ്ട് തന്നെ കല്യാണിക്ക് അവര്‍ ഒരു കവചമായിരുന്നു പലപ്പോഴും .....സീനിയര്‍ പിള്ളേരുടെ റാഗിങ്ങില്‍ നിന്നും മറ്റും അവര്‍ എപ്പോഴും കല്യാണിയെ രക്ഷിച്ചു കൊണ്ടിരുന്നു ...."

ഒന്ന് നിര്‍ത്തി മറിയാമ്മ തുടര്‍ന്നു. കയ്യിലിരിക്കുന്ന കുഞ്ഞിനെ അപ്പോള്‍ രാജിവ് കൈ നീട്ടി വാങ്ങി . ദേവന്‍ അവനെ ഒന്ന് നോക്കിയിട്ട് മനസില്ലാ മനസോടെ കുഞ്ഞിനെ കൊടുത്തു .രാജിവ് അപ്പുറത്തെ മുറിയിലേക്ക് കുഞ്ഞിനേയും കൊണ്ട് കയറി പോയി .പുറകെ സജീവും

' അതെ കോളേജിലെ തല തെറിച്ച സീനിയേര്‍സ് ആയിരുന്നു നാല് പേര്‍ .... പണച്ചാക്കുകളുടെയും രാഷ്ട്രീയക്കാരുടെയും മക്കള്‍ .....അവരുടെ റാഗിങ്ങ് അതി ഭീകരമായിരുന്നു .......നഗ്നയാക്കി നിര്‍ത്തുക ....പിന്നെ

💬 Comments

View all comments