Chapter Title : ദേവ കല്യാണി 8 [മന്ദന്‍ രാജ]
. പുറകിലെ ഹോണടി കേട്ടാണ് ദേവന് പരിസര ബോധം വന്നത്
" ഹല്ലോ ....കല്യാണി ...അവളെ ഒന്നും ചെയ്യരുത് ......അവളെങ്ങനെ "
" ഇല്ല ....കല്യാണി എന്റെ വീട്ടിലുണ്ട് ..പേ.."
ബാക്കി കേള്‍ക്കാന്‍ നില്‍ക്കാതെ ദേവന്‍ അക്സിലെറ്ററില്‍ അമര്‍ത്തി ചവിട്ടി . ശേഖരന്റെ വീടിനു മുന്‍പില്‍ നിര്‍ത്തിയിട്ട ബെന്‍സ് കാറിന്റെ ബോണറ്റില്‍ ഇടിച്ചാണ് ദേവന്റെ കാര്‍ ബ്രെക്കിട്ടിട്ടും നിന്നത് . ബ്രേക്ക് കരയുന്ന ശബ്ദവും കാറിനിട്ടു ഇടിച്ച ശബ്ദവും കേട്ടു രാജിവ് കതകു തുറന്നതും അവന്‍ ഉള്ളിലേക്ക് തന്നെ ചവിട്ടു കൊണ്ട് തെറിച്ചു വീണതും ഒപ്പമായിരുന്നു പുറകെ പാഞ്ഞു അകത്തേക്ക് കയറിയ ദേവന്‍ അവനെ പിടുച്ചുയാര്‍ത്തി കരണത്ത് ഒരെണ്ണം പൊട്ടിച്ചു
" എവിടെടാ നായിന്റെ മോനെ കല്യാണി '
ദേവന്റെ വരവും ആക്രമണവും കണ്ടു ഒരു നിമിഷം പകച്ചു പോയ ടെസ പെട്ടന്നയാളെ വട്ടം പിടിച്ചു
' അടിക്കല്ലേ ദേവേട്ടാ ......കുഴപ്പമൊന്നുമില്ല " ടെസയെ കണ്ടതും ദേവനൊന്നു അടങ്ങി . അപ്പോള്‍ ശബ്ദം കേട്ട് ശേഖരന്‍ ഒരു മുറിയില്‍ നിന്നിറങ്ങി വന്നു . മുകളിലത്തെ നിലയില്‍ നിന്ന് സറെപ്പിറങ്ങി കല്യാണിയും സജിയുടെ ഭാര്യ ചക്കരയും , ചക്കരയുടെ കയ്യിലായിരുന്നു ആദിമോന്‍ . ദേവന്‍ പെട്ടന്ന് ആദിമോനെ കയ്യില്‍ വാങ്ങി , എല്ലാവരെയും മാറി മാറി നോക്കി
' മോനെ ...ദേവാ ....അങ്ങനെ വിളിക്കാമല്ലോ അല്ലെ ....'
ദേവനയാളെ നോക്കി , അവന്റെ കണ്ണുകളില്‍ അപ്പോഴും പകയിരമ്പുന്നുണ്ടായിരുന്നു.
അപ്പോള്‍ മുറ്റത്ത് ഒരു കാര്‍ കൂടി വന്നു നിന്നു .അതില്‍ നിന്ന് സജിയും മറിയാമ്മ ഡോകടരും ഇറങ്ങി അകത്തേക്ക് കയറി
💬 Comments
View all comments