Chapter Title : ദേവ കല്യാണി 8 [മന്ദന്‍ രാജ]
ശേഖരന്‍ അവര്‍ക്ക് കൈ കൊടുത്തു കൊണ്ട് ചോദിച്ചു
' ഹ ഹ ...അതെന്തു ചോദ്യമാ ശേഖരന്‍ സാറെ ....'
ശേഖരന്‍ നേരത്തെ ബോര്‍ഡിലുണ്ടായിരുന്ന ഒരു ഹോസ്പിറ്റലിലെ ഡോകടര്‍ ആയിരൂ അവര്‍ . അവര്‍ മാത്രമല്ല ഒട്ടു മിക്ക ഡോക്ടെര്സും അവിടെ നിന്ന് വന്നവരായിരുന്നു
ശേഖരന്‍ പെട്ടന്ന് കാര്യങ്ങളവതരിപ്പിച്ചു.
" അവളെവിടെ? ആ പെണ്ണ് .കല്യാണി .. ദേവന്റെ ജീവിതം നശിപ്പിച്ച അവളെ പിടിച്ചു പൊട്ടീര് കൊടുത്തിട്ട് പോലീസില്‍ പിടിപ്പിക്കുവാ വേണ്ടത് "
' ശേഖരന്‍ സാറേ ...ആ കൊച്ച് പാവമാ ....വിധിയുടെ മുന്നില്‍ പകച്ചു പോയി ജീവിതം ഹോമിച്ച ഒരു പാവം പെണ്ണ് ...അന്ന് നടന്നത് ...."
ഡോകടരുടെ വാക്കുകള്‍ കേട്ട ശേഖരന്റെ മുഖം കടലാസ് പോലെ വിളറി , കേട്ടത് വിശ്വസിക്കണോ എന്ന് സംശയിച്ചു അയാള്‍ തലയില്‍ കൈ വെച്ചു .
ടെസയുടെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു. ആ സമയത്താണ് ഡോകടര്‍ വിളിച്ചിട്ട് കല്യാണി അകത്തേക്ക് കയറി വന്നത് . കണ്ണുകള്‍ ഒപ്പുന്ന ടെസയെയും മറ്റൊരാളെയും കണ്ടു അവള്‍ അമ്പരന്നു
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
കല്യാണി ഇത് വരെ വിളിക്കാഞ്ഞിട്ടു തിരക്കുകള്‍ ഒഴിഞ്ഞപ്പോള്‍ ദേവന്‍ അവളുടെ നമ്പരിലേക്ക് ഡയല്‍ ചെയ്തു . ബെല്ലടിക്കുന്നുന്ദ് ...എടുക്കുന്നില്ല ......ഏതായാലും പോയി നോക്കാം ....ഇത്ര നേരമായില്ലേ
ദേവന്‍ കാറെടുത്തു ഷോപ്പിനു പുറത്തേക്കു കടന്നതും കല്യാണിയുടെ കാള്‍ തിരികെ വന്നു
' മോളെ ...ഇത് വരെ കഴിഞ്ഞില്ലേ ...ഞാനങ്ങോട്ടു വരുവാ"
" ദേവാ...ഇത് സോമശേഖരനാ ......'
" പറഞ്ഞു തീരും മുന്പേ ടയറുകള്‍ ഉരഞ്ഞു കത്തി തീരും പോലെ കാര്‍ റോഡിന്റെ നടുക്ക് നിന്നു
💬 Comments
View all comments