Chapter Title : ദേവ കല്യാണി 8 [മന്ദന്‍ രാജ]
..എനിക്കറിയാം .....വല്ലപ്പോഴും എന്നെ കൊണ്ട് വന്നു കാണിക്കണേ ദേവേട്ടാ അവനെ " അവസാനം പറയുമ്പോള്‍ കല്യാണി ദേവന്റെ നെഞ്ചിലേക്ക് ചാരി വിങ്ങി പൊട്ടി
മഞ്ജു പെട്ടന്ന് എഴുന്നേറ്റു വന്നു അവളെ പിടിച്ചു മാറ്റി
" നീയെങ്ങോട്ടു പോകാന്‍ .......പറ .....ഈ കുഞ്ഞിനേയും ദേവേട്ടനെയും മറക്കാന്‍ പറ്റുമോ നിനക്ക് ...ഇവനെ കളയാതെ...പത്തു മാസം ചുമന്നു പ്രസവിച്ച നിനക്ക് ഇവനെ ഉപേക്ഷിച്ചു പോകാന്‍ നിനക്ക് പറ്റുമോ ?
മഞ്ജുവവളേ ചുമലില്‍ പിടിച്ചുലച്ചു ചോദിച്ചു . മറുപടിയില്ലാതെ കല്യാണി വിളറി നിന്നു
" ദേവേട്ടാ ...ഇവളെ കുട്ടി പോ ...."
"മഞ്ജു..നീ '
" ദേവേട്ടാ ..ഇല്ല ..ഞാന്‍ വരില്ല ...മഞ്ജുവേച്ചി ഇല്ലാതെ ഞാന്‍ വരില്ല ..ആര്‍ക്കും ഞാന്‍ ഒരു ഭാരവുമാകില്ല "
" മോളെ ......നീ ഇപ്പൊ ദേവേട്ടന്റെ ഒപ്പം പോ ...ഞാന്‍ വരും ...എനിക്കൊരു കണക്കു കൂടി തീര്‍ക്കാനുണ്ട് ...അതും തീര്‍ത്തു ഞാനുടനെ അങ്ങോട്ട് വരും ...എന്റെ വീട്ടിലേക്കു ...നമ്മുടെ വീട്ടിലേക്കു ...എനിക്കറിയാം ഞാനില്ലാതെ ദേവേട്ടന്‍ പോകില്ലാന്നു ....അത്ര പാവമാ ന്റെ ദേവേട്ടന്‍ " മഞ്ജുവിന്റെ കണ്ഠം ഇടറി
അല്‍പ നേരത്തിനുള്ളില്‍ കല്യാണിയും ദേവനും ആദിമോനുമായിറങ്ങി
വരാന്തയില്‍ ഇറങ്ങിയപ്പോള്‍ ദേവന്‍ തിരിഞ്ഞു നിന്നു
" ടെസ എവിടെ ?'
" ചേച്ചി പോയി ദേവേട്ടാ ...പുറകില്‍ കൂടി i ഇറങ്ങിയാ പോയെ ...കടേന്നു വിളി വന്നപ്പോ " ചക്കരയാണത് പറഞ്ഞത്
ദേവന്‍ കാറില്‍ കയറി . മറു വശത്തെ ഡോര്‍ കല്യാണിക്ക് തുറന്നവളെ കയറ്റിയപ്പോള്‍ കല്യാണി മഞ്ജുവിന്റെ കയ്യില്‍ പിടിച്ചു
" ദേവന്റെ ഇന്നത്തെ മണിയറ ഒരുക്കുന്നത് ഈ
💬 Comments
View all comments