Chapter Title : ദേവ കല്യാണി 8 [മന്ദന്‍ രാജ]
..വാ ..എഴുന്നേറ്റു വാ "
ദേവന്‍ അവളെ എഴുന്നേല്‍പ്പിച്ചു വാരിയെടുത്ത പോലെ ഹാളില്‍ കൊണ്ട് പോയിരുത്തി
" അവളെവിടെ കല്യാണി ?"
ദേവന്‍ ചോദിച്ചതും ശേഖരന്‍ കല്യാണിയെ വിളിച്ചു . ചക്കരയും കല്യാണിയും കൂടെ ഇറങ്ങി വന്നു . അപ്പുറത്ത് നിന്നും സജീവും രാജീവും കയ്യില്‍ ആദിമോനും
' മോളെ കല്യാണി .......ഞാന്‍ ഇവളെ കൊണ്ട് പോകുവാ . ഞാന്‍ താലി കെട്ടിയ പെണ്ണാ ഇവള്‍ ...പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ കൊണ്ട് , പരസ്പരം വിട്ടു വീഴ്ചകള്‍ക്ക് സമയം കൊടുക്കാതെ .പിരിഞ്ഞതാണ് ഞങ്ങള്‍ ...ഈഗോ ....അതാണല്ലോ എല്ലാത്തിനും കാരണം ...എന്റെ കയ്യില്‍ തെറ്റില്ലാത്തത് കൊണ്ട് ഞാന്‍ താണ് കൊടുത്തില്ല ....അവളുടെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ അവളാണ് ശെരി ...അത് കൊണ്ട് അവളും അതിനു ശ്രമിച്ചില്ല .....എന്നോടുള്ള ഇഷ്ടം കൂടി കുഴഞ്ഞു അവള്‍ ....സാരമില്ല ...വെറും പൊട്ടി പെണ്ണാ ...എന്റെ മഞ്ജു.......കല്യാണി ..മോളെ ......നിന്നോടുള്ള എന്റെ ക്രൂരതകള്‍ ......"
ദേവന്റെ വാക്കുകള്‍ ഇടറി . അവന്‍ കല്യാണിയുടെ കൈകള്‍ കുട്ടി പിടിച്ചു
' നിന്നെ ദ്രോഹിച്ച ആ പെണ്‍കുട്ടികളെ കാള്‍ നീചനാണല്ലോ മോളെ ഞാന്‍ ..നിന്നെ ഞാന്‍ എങ്ങനാ ..ദൈവമേ ........ഞാന്നെന്തു പറയാനാ നിന്നോട് ....... നീ കൂടെ വരണം ...ദേവന് ജീവന്‍ ഉള്ളിടത്തോളം കാലം ആദി എന്റെ കൂടെ ഉണ്ടാകും ..എന്റെ മോനായിട്ട്.... കൂടെ നീയും ഉണ്ടാകും ....ഉണ്ടാകണം ....."
" ഇല്ല ദേവേട്ടാ .....മഞ്ജുവേച്ചി ...ചേച്ചിയെ തിരിച്ചു തരാമെന്ന് ഞാന്‍ പറഞ്ഞില്ലേ ....എനിക്ക് സന്തോഷമായി ...ഞാന്‍ പോക്കോളം ......നിങ്ങള്‍ സ്വന്തം മോനായിട്ട് അവനെ വളര്‍ത്തണം ....വളര്‍ത്തും
💬 Comments
View all comments