0%

Chapter Title : ദേവ കല്യാണി 1

Author : Mandhan Raja Read All Parts 676

"

" ഹ്മ്മ് ...മടുത്തല്ലേ ...എന്നെ മടുത്തല്ലേ "'

" എന്റെ മഞ്ജു അങ്ങനെയല്ല ഞാൻ പറഞ്ഞത് "

" ഹ്മ്മ് ....എനിക്കറിയാം ...എനിക്കറിയാം " മഞ്ജു വിതുമ്പി കൊണ്ട് റൂമിലേക്ക് പോയി

" കടയിലേം മറ്റും ടെൻഷൻ കളയുന്നത് വീട്ടിൽ വരുമ്പോളാ ...ഇവിടെ വരുമ്പോളും ഒരു സ്വൈര്യം ഇല്ലന്ന് വെച്ചാൽ '

ദേവൻ വീണ്ടും ജൂബ്ബ എടുത്തിട്ടു

മഞ്ജു കണ്ണും മുഖവും തുടച്ചോണ്ടു കട്ടിലിൽ നിന്ന് എഴുന്നേറ്റു

" പോവാണോ ...ചോറുണ്ടിട്ട് പോ ..ദേവേട്ട ..പ്ലീസ് "

" ആഹ് ..എടുക്കു '

ഉണ്ടില്ലെങ്കിൽ വൈകിട്ട് വരുമ്പോളുള്ള അവസ്ഥ മറി ച്ചല്ലന്നു ദേവനറിയാം

ദേവൻ കിച്ചനിലെ ചെറിയ ടേബിളിൽ ഒരു പ്‌ളേറ്റെടുത്തു വട്ടം കറക്കി കൊണ്ടിരുന്നു . അതിനിടെ മഞ്ജു പെട്ടന്ന് ഓംലെറ്റുണ്ടാക്കി

" അതേയ് ...ദേവേട്ടാ ...അവളെന്തൊരു സാധനമാ "

" ആര് ? എന്ത് സാധനം ?"

" അവളേയ് ...ആ കല്യാണി ...അവളിതു വരെ അവളെ ചതിച്ചതു ആരാന്നു പറഞ്ഞിട്ടില്ല ...എന്നാലും അവളെ സമ്മതിക്കണം അല്ലെ '

" ഹ്മ്മ് "

ദേവൻ അവൾ പറയുന്നത് കേട്ട് വെറുതെ മൂളി കൊണ്ടിരുന്നു . അയാളുടെ മനസിൽ പിറ്റേന്നത്തെ ആഡ് ഫിലിം എടുക്കുന്ന പാർട്ടിയുമായുള്ള ഡീലിംഗ്സിന്റെ ചിന്തകൾ ആയിരുന്നു

" അല്ലെ ദേവേട്ടാ ?"

' എന്നാ ?"

' അത് കൊള്ളാം ...അപ്പം ഞാൻ പറഞ്ഞതൊന്നും കേട്ടില്ലേ ?'

" നീയെന്നെന്ന് പറ ?"

' കുന്തം ...ഞാൻ പറയുന്നില്ല " മഞ്ജു മുഖം വീർപ്പിച്ചു

ഊണും കഴിഞ്ഞു ദേവൻ വീണ്ടും

💬 Comments

View all comments