0%

Chapter Title : ദേവ കല്യാണി 1

Author : Mandhan Raja Read All Parts 663

'

' എന്തിനാ വേലക്കാരി ...ഇവിടെ നമ്മള് രണ്ടാളല്ലേ ഉള്ളൂ ...എനിക്ക് ചെയ്യാനുള്ള പണി തന്നെയില്ല ........"

' ഹ്മ്മ് .....അതും ശെരിയാ ...എന്റെ കൊച്ചിന്റെ കൈപ്പുണ്യം വേറെയാരു വെച്ചാലും കിട്ടില്ലലോ "

ദേവൻ വീണ്ടും അവളെ മുറുക്കെ കെട്ടി പിടിച്ചു

" അയ്യോ ..ദേവേട്ടാ ......അപ്പുറത്തെ മോഹനൻ സാറിന്റെ വീട്ടിൽ നിന്ന് രാവിലെ മുതൽ ബഹളം കേൾക്കാം .....അത് കേട്ടോണ്ടാ ഞാൻ ദേവേട്ടനെ വിളിക്കാൻ വന്നത് "

" ങേ ..അതെന്താ പോലും ...... മോഹൻസാറു അങ്ങനെ അലമ്പാക്കാറില്ല്ല്ലോ....രാവിലെ ആയതോണ്ട് വെള്ളവും അകാൻ സാധ്യതയില്ല ....ആ ....നോക്കാം '

" എന്നാലും ആ പിള്ളേരുടെ ഒരു വിധി ...ആ സാറും മാഡവും കൂടെ എന്നും വഴക്കാ ...... പുറത്തു അറിയത്തില്ലന്നെ ഉള്ളൂ "

" ഇതൊക്കെ നിന്നോടാരാ പറയുന്നേ ?'

" അപ്പുറത്തെ രാജി ചേച്ചി "

" എന്റെ മഞ്ജു ...നിന്നോട് ഈ പരദൂക്ഷണം ഒക്കെ കേൾക്കാൻ നിക്കാതെ ..ആ സമയം കടയിൽ വന്നു നില്ക്കാൻ ഞാൻ പറയുന്നതല്ലേ ...എനിക്കൊരു സഹായവും ആകും ..."

" ഓ ......സ്റ്റാഫിന്റെ മുന്നിൽ വെച്ചെന്നെ വഴക്കു പറയാൻ അല്ലെ .......ഇന്നാള് ഒരു ദിവസം ഞാൻ വന്നു നിന്നതല്ലേ ...അന്നും കൊണ്ട് മതിയായി ...പിന്നെ ..ദേവേട്ടൻ ഇല്ലെങ്കിലും മാനേജരും ഒക്കെയുണ്ടല്ലോ ....."

" ഒക്കെയുണ്ട് .....പക്ഷെ നിന്നെ പോലെയാകുമോ മറ്റുള്ളോർ ....എന്തെങ്കിലും ചെയ്യണമെങ്കിൽ എനിക്കുള്ള അധികാരം തന്നെ നിനക്കുമില്ലേ "

" എന്നിട്ടാണോ ...അന്ന് എന്നെ വഴക്കു പറഞ്ഞെ ?"

" അത് ഒരു കാര്യം ഒന്ന് പറയാം

💬 Comments

View all comments