0%

Chapter Title : ദേവ കല്യാണി 1

Author : Mandhan Raja Read All Parts 665

..രണ്ടു പറയാം ...മൂന്നാമതും എന്റെ അനുവാദം കിട്ടിയിട്ടേ ചെയ്യത്തുള്ളൂ എന്ന് വെച്ചാൽ ................ഞാൻ ഇല്ലാതായാൽ ഇതൊക്കെ നീയല്ലേ നോക്കേണ്ടത് "

' അങ്ങനയൊന്നും പറയല്ലേ ദേവേട്ടാ ....ദേവേട്ടൻ ഇല്ലെങ്കിൽ ഞാനും മരിക്കും "

' ഉവ്വാ ........'

' സത്യം ദേവേട്ടാ .......ഞാൻ മരിച്ചാൽ ദേവേട്ടൻ എന്ത് ചെയ്യും ?"

" ഹ്മ്മ് മ്മ് ......എന്ത് ചെയ്യാൻ ....ഞാൻ ...ഞാൻ ...നിന്നെ പോലൊരു സുന്ദരിയെ കെട്ടി സുഖമായി ജീവിക്കും "

" കൊല്ലും ഞാൻ " മഞ്ജിമ ദേവന്റെ കഴുത്തിൽ പിടിച്ചു ഞെക്കി

" ഹ ഹ ഹ ......വിടെടി ..ഞാൻ ചുമ്മാ പറഞ്ഞതാടി ...ഹെന്റമ്മോ ...." ദേവൻ കഴുത്തിൽ തിരുമ്മി കൊണ്ട് ദീർഘ ശ്വാസം വിട്ടു

' എടി മഞ്ജു ...കാപ്പിയൊക്കെ റെഡിയാക്കിക്കോ ......പോയേക്കാം "

' അതെന്നാ ...താമസിച്ചേ ഉള്ളൂ എന്ന് പറഞ്ഞിട്ട് "

" ഉറങ്ങാൻ വേണ്ടിയാ താമസിച്ചേ ഉള്ളൂ എന്ന് പറഞ്ഞത് ...നീയപ്പോളേക്കും കുത്തി പൊക്കിയില്ലേ ...ഇനി പോയേക്കാം "

" വേണ്ട ദേവേട്ടാ ...പതുക്കെ പോയാൽ മതി

' എന്റെ മഞ്ജു ..ഞാനിവിടെ ഇരുന്നിട്ട് എന്തെടുക്കാനാ ......"

" വെറുതെ എന്റെ കൂടെ ഇരിക്കത്തില്ലേ ? എഴുന്നേറ്റില്ലാരുന്നേൽ പോകത്തില്ലാരുന്നല്ലോ '

" ഹോ ...ഈ പെണ്ണിനെ കൊണ്ട് തോറ്റു .......നിന്നെയും ഇരുന്നാലേ ബിസിനസ് കുത്തുപാളയെടുക്കും , ഇപ്പൊ തന്നെ സോമ ശേഖരൻ മുതലാളി നമ്മളെക്കാൾ ഒരു പടി മുന്നിലാ '

' ഹും ...പൊക്കോ ...എന്നാലും എന്റെ കൂടെ ഇരിക്കത്തില്ല അല്ലെ '

മഞ്ജു അങ്ങനയെയാണ് ... ഗ്രേഡ്‌ജുവേറ് ആണെങ്കിലും

💬 Comments

View all comments