Chapter Title : ദേവ കല്യാണി 7
..ഷോപ്പിലെ സ്റ്റാഫിനെല്ലാം പുതിയ ഡ്രെസ് വാങ്ങി കൊടുത്തു .അന്നത്തെ ഭക്ഷണം വീട്ടിൽ നിന്നുണ്ടാക്കി കൊടുക്കാൻ ഏർപ്പാടാക്കി
രാവിലെ കല്യാണിയേയും കുഞ്ഞിനേയും കൂട്ടി ക്ഷേത്രത്തിൽ പോയി തൊഴുതു മടങ്ങി .
പേരിടുന്ന സമയം വന്നപ്പോൾ കല്യാണി ദേവനെ നോക്കി
" ആദി ...ആദി ദേവൻ "
ദേവൻ പറഞ്ഞു കൊടുത്തത് ചെവിയിൽ മൂന്നു പ്രാവശ്യം പറഞ്ഞു കൊടുത്തപ്പോൾ കല്യാണിയുടെ കണ്ണുനീർ ധാരയായി ഒഴുകി
ചടങ്ങിന് ടെസയുടെ മക്കളും ജോസഫേട്ടനും ഉണ്ടായിരുന്നു കുറച്ചു അയൽക്കാരും . മഞ്ജുവിന്റെ ന്യൂസ് റിപ്പോർട്ടർ രാജിയെ ദേവൻ മനഃപൂർവ്വം ക്ഷണിച്ചില്ല .
കൂടാതെ ദേവന്റെ ബിസിനസ് പാർട്നെഴ്സും . അവർ ദേവന്റെ എല്ലാ കാര്യങ്ങളും അറിയാവുന്നവരാണ് . മഞ്ജു പോയത് മുതൽ അവനെ ആശ്വസിപ്പിക്കാൻ കൂടെയുണ്ടായിരുന്നവർ
വൈകുന്നേരമായപ്പോൾ ടെസ പോകാനിറങ്ങി
കല്യാണി അവളെ കെട്ടി പിടിച്ചു കരഞ്ഞു
" എന്താ മോളെ ഇത് ...ഇങ്ങനെ കരയുന്ന കണ്ടാൽ തോന്നും എവിടെയോ ദൂരെ പോകുവാന് ...ഞാനിങ്ങ് ഓടി വരില്ലേ ?"
" ഇന്ന് ടെസെച്ചി പോകണ്ട ..പ്ലീസ് '
" മോളെ നാളെ ഇളയവൾക്കു ഒരു എക്സാം ഉള്ളതാ .......അല്ലെങ്കിൽ ഞങ്ങൾ ഇരുട്ടിയിട്ടേ പോകുമായിരുന്നുള്ളൂ "
"' പിന്നെ , അവിടെ ഇരിക്കുന്നോരുടെ മേലെ ഒരു കണ്ണ് വേണേ ...ദേവേട്ടൻ അധികം കുടിക്കാതെ ശ്രദ്ധിച്ചോണം ..പിന്നെ ചേച്ചി ...ഓടി വാ എന്ന് പറഞ്ഞു എന്നെ വിളിച്ചേക്കല്ല് "
" കല്യാണി ചിരിച്ചു
" ഇന്ന് ദേവേട്ടൻ ഇത്തിരി കഴിച്ചോട്ടെ ...എന്ത് വന്നാലും ഞാൻ നോക്കിക്കോളാം "
"എങ്കിൽ ശെരി ഗുഡ് നൈറ്റ് "
എല്ലാവരും പോയി
💬 Comments
View all comments