Chapter Title : ദേവ കല്യാണി 7
വെച്ചേക്കാം ...നീ വന്നു രണ്ടും കൂടി വാങ്ങിക്കോ ...നീ ഹാപ്പിയായി ഇരിക്കുന്നത് കാണാൻ പറ്റിയല്ലോ "
" ശെരി ഡോകടർ "
കല്യാണി ടെസ്സയെയും കൂട്ടി ലാബിലേക്ക് നടന്നു . പരിശോധന എല്ലാം കഴിഞ്ഞു തിരികെ വീട്ടിലേക്കു പോരുന്ന വഴി കല്യാണി ടെസ്സയോട് ഈ ടെസ്റ്റിന്റെ കാര്യമൊന്നും ദേവേട്ടനോട് പറയരുതെന്ന് അപേക്ഷിച്ചു
" പക്ഷെ ...മോളെ ...ഇപ്പൊ ദേവേട്ടന്റെ എല്ലാം ഇവനും നീയുമാ ....മഞ്ജു പോയതിൽ പിന്നെ ദേവേട്ടനൊന്നു മനസ് നിറഞ്ഞു ചിരിക്കുന്നത് കാണുന്നത് ഇവനെ കൊഞ്ചിക്കുമ്പോഴാ "
" ഇവൻ ദേവേട്ടന്റെ ഒപ്പം എന്നും കാണും ടെസെച്ചി ...കാണണം എന്നാണ് എന്റെയും ആഗ്രഹം "
" മോളെ എനിക്കൊന്നും മനസിലാകുന്നില്ല ...നീയെന്താ ഉദ്ദേശിക്കുന്നെ ? പത്തു ദിവസത്തിനുള്ളിൽ റിസൾട് കിട്ടുമെന്ന് പറഞ്ഞിട്ട് നീയെന്താ പതിനേഴാം തീയതി മതിയെന്ന് പറഞ്ഞത് ?"
" അത് പതിനാറിനല്ലേ ടെസേച്ചി കുഞ്ഞിന്റെ പേരിടീൽ ...അത് കഴിഞ്ഞു മതി ...അന്നെനിക്ക് ഒരു കടം കൂടി തീർക്കാനുണ്ട് "
" എനിക്കൊന്നും മനസിലാകുന്നില്ല കല്ലൂ ...ഒരു കാര്യം ഞാൻ പറയാം ...ദേവേട്ടനെ ഇനിയും വിഷമിപ്പിക്കരുത് .."
" ഇല്ല ..ടെസെച്ചി....ഒരിക്കലുമില്ല "
"പിന്നെന്താ ഒരു കടം കൂടിയുണ്ടെന്ന് പറഞ്ഞത് ? മഞ്ജുവിന്റെ കാര്യമാണോ ...അത് നീ ആലോചിക്കേണ്ട .......ഞാൻ അവളെ കൂട്ടി കൊണ്ട് വരും ...കുഞ്ഞിന്റെ പേരിടീൽ കഴിഞ്ഞ ഉടനെ തന്നെ "
വീട്ടിൽ എത്തിയതിനാൽ പിന്നെ അതിനെ പറ്റി ഒരു സംസാരമുണ്ടായില്ല
കുഞ്ഞിന്റെ പേരിടീൽ ചടങ്ങു നാമമാത്രമായി മതിയെന്ന് കല്യാണി പറഞ്ഞെങ്കിലും ദേവൻ വീടെല്ലാം ലൈറ്റുകളാലും ബലൂണും ഒക്കെയായി മോടി പിടിപ്പിച്ചു
💬 Comments
View all comments