0%

Chapter Title : ദേവ കല്യാണി 7

Author : Mandhan Raja Read All Parts 1K

....ഞാൻ ...എനിക്കിവന്റെ DNA ടെസ്റ്റ് എടുക്കണം "

"എന്തായിത് ? വേണ്ട മോളെ ...ഇതിനു ഞാൻ സമ്മതിക്കില്ല .......പറ്റില്ല "

ടെസ ഒരു കൈ കൊണ്ട് കുഞ്ഞിനെ മാറോട് ചേർത്ത് മൊബൈൽ എടുത്ത് ദേവനെ വിളിക്കാനോങ്ങി

" ടെസെച്ചി ...വേണം ..ഇവൻ അച്ഛനില്ലാതെ വളരരുത് ...."

" ഇല്ല ...വേണ്ട ...ദേവേട്ടനിതു സമ്മതിക്കുമെന്നു തോന്നുന്നുണ്ടോ നിനക്ക് ...ഇവനെ ദേവേട്ടന്റെ അടുത്ത് നിന്ന് പറിച്ചെടുക്കാൻ നിനക്കാവുമോ ? അതിന് വേണ്ടിയാണോ ആ പാവം ഇത്രയും സഹിച്ചത് ?'

കഥയറിയാതെ ഡോകടർ കണ്ണ് മിഴിച്ചു

കല്യാണി ഡോക്ട്ടറെയും കൂട്ടി അല്പം മാറി നിന്ന് സംസാരിച്ചു .അവരുടെ മുഖത്ത് വിവിധ വികാരങ്ങൾ മിന്നി മറയുന്നത് ടെസ നോക്കി നിന്നു"

അവർ സംസാരിച്ചു കഴിഞ്ഞു ഡോകടർ കല്യാണിയേയും കൂട്ടി ടെസയുടെ അടുത്തേക്ക് വന്നു

" ടെസ ...കുഞ്ഞിന്റെ DNA എടുത്തത് കൊണ്ട് അവനു യാതൊരു പ്രശ്നവുമില്ല ...കല്യാണിയുടെ തീരുമാനമല്ലേ ..നമുക്കെടുക്കാം "

" പക്ഷെ , കല്യാണി ....മോളെ ..അതിനു അവന്റെ അച്ഛന്റെ DNA കൂടി എടുക്കണ്ടെ ? എന്നിട്ടു എന്താണ് നിന്റെ ഭാവം ...അവനെ അവന്റെ അച്ഛനെ ഏൽപ്പിക്കാനോ ? അതോ അവകാശങ്ങൾ പിടിച്ചു വാങ്ങാനോ ?.അതിന്റെയൊന്നും ആവശ്യമില്ല ....കുഞ്ഞിനും നിനക്കും ജീവിക്കാനുള്ളത് ദേവേട്ടൻ തരും ...എനിക്കുറപ്പുണ്ട് .."

" ഞാൻ ഒന്നിനുമില്ല ടെസെച്ചി .......മനസിലുള്ള ടെൻഷൻ കുറക്കണം ...ഈ ടെസ്റ്റ് എന്റെ കൂടെ മനഃസമാധാനത്തിനാ "

" ടെസ ... കല്യാണി പറഞ്ഞ ഡെയിറ്റിനുള്ളിൽ റിസൾട് കിട്ടും ...പിന്നെ നീ പറഞ്ഞ ആളിന്റെ DNA റിപ്പോർട്ട് അടക്കം ഞാൻ തപ്പിയെടുത്തു

💬 Comments

View all comments