0%

Chapter Title : ദേവ കല്യാണി 7

Author : Mandhan Raja Read All Parts 1K

മതി ...ആരും ഇല്ലല്ലോ ..നമ്മള് മാത്രമുള്ള ഒരു ചെറിയ ചടങ്ങു "

ടെസ അവളെ സൂക്ഷിച്ചു നോക്കി . എന്തോ മനസിലുറപ്പിച്ച ഭാവം അവളുടെ മുഖത്ത് നിന്ന് ടെസ വായിച്ചെടുത്തു

" അത് മതി ...'

" പിന്നെ ...ടെസെച്ചി ...ചേച്ചിക്ക് പറ്റുന്ന ഒരു ദിവസം എന്റെ കൂടെ ഒന്ന് വരുമോ ?"

" എങ്ങോട്ടാ മോളെ ?"

" അത് ...ഞാൻ പഠിച്ചിരുന്ന ഹോസ്പിറ്റൽ ഇല്ലേ ...അവിടെ ....അവിടെ എനിക്കൊരാളെ കാണാൻ ഉണ്ട് '

"പോകാം മോളെ ....ദേവേട്ടൻ വന്നാ പോരെ ?"

" വേണ്ടെച്ചി ...ചേച്ചി വന്നാ മതി "

" ഒകെ നാളെ കഴിഞ്ഞു നമുക്ക് പോകാം ..ഇപ്പൊ അത്ര വരെ പോകാൻ നിനക്ക് പറ്റുമോ ?'

" അൽപ ദൂരമല്ലേ ഉള്ളൂ .....ഇരുപത്തഞ്ചു കിലോമീറ്റർ "

'ശെരി മോളെ "

ടെസയും കല്യാണിയും കുഞ്ഞും കൂടെ കല്യാണി പഠിച്ചിരുന്ന ഹോസ്പിറ്റലിലേക്ക് പോയി . കല്യാണി അവിടെ ചെന്ന് അവളെ പഠിപ്പിച്ചിരുന്ന ഡോക്റ്ററെ കണ്ടു . അവളെ കണ്ടതും അവർ എഴുന്നേറ്റു കല്യാണിയെ ആശ്ലേഷിച്ചു

" കല്യാണി ...മോളെ ...സുഖമാണോ ?'

" സുഖം ...ഇതെന്റെ മോൻ " ടെസയുടെ കയ്യിലിരുന്ന കുഞ്ഞിനെ ചൂണ്ടി കല്യാണി പറഞ്ഞു

' കല്യാണി ..ഇത് ...അന്നത്തെ ......ഈശ്വരാ ..." ഡോകറ്ററിന്റെ കണ്ണുകളിൽ അത്ഭുതവും സങ്കടവും സന്തോഷവും മിന്നി മറയുന്നത് ടെസ ശ്രദ്ധിച്ചു

" മോളെ ......നീയിവിനെ കളഞ്ഞില്ലല്ലോ അല്ലെ ...ദൈവം നിന്നെ അനുഗ്രഹിക്കും "

" കല്യാണി ഒന്ന് പുഞ്ചിരിച്ചു

" ഡോകടർ ...ഞാൻ വന്നത്

💬 Comments

View all comments