Chapter Title : ദേവ കല്യാണി 7
കണ്ണ് തുടച്ചെ ?" കുഞ്ഞിനെ കയ്യിൽ വെച്ച് ടെസ പറഞ്ഞു
ദേവൻ കല്യാണിയുടെ കണ്ണുനീർ ഒപ്പി , മൂർദ്ധാവിൽ ചുംബിച്ചു . അപ്പോൾ കുഞ്ഞുണർന്നു കരഞ്ഞു . അത് കേട്ട് കൊണ്ടാണ് ഒരു സിസ്റ്റർ കയറി വന്നത്
അവർ കല്യാണിയുടെ പ്രഷർ എടുത്തു , പോകാൻ നേരം കുഞ്ഞിന് പാല് കൊടുക്കാൻ പറഞ്ഞു . അത് കേട്ട് ദേവൻ വാതിൽ തുറന്നു പുറത്തേക്കിറങ്ങാൻ നോക്കിയപ്പോൾ ടെസ അയാളുടെ കയ്യിൽ പിടിച്ചു ബെഡിൽ ഇരുത്തി
' കുഞ്ഞിന് ആദ്യത്തെ പാല് കൊടുക്കുന്ന അമ്മയുടെ തൃപിതി , അതച്ഛനും കാണണം ...ഇവിടിരി '
കല്യാണി ചെറു ചിരിയോടെ അല്പം ചെരിഞ്ഞു മുല വെളിയിലേക്കു എടുത്തു കുഞ്ഞിനെ ഊട്ടി .. ദേവനത് ചമ്മലോടെ ഒന്ന് നോക്കിയിട്ടു പുറത്തേക്കു നടന്നു
കുഞ്ഞിൻറെ വരവോടെ ദേവൻ മറ്റെല്ലാം തന്നെ മറന്നെന്നു പറയാം .. വൈകിട്ട് നേരത്തെ വരും ...അൽപ നേരം കുഞ്ഞിന്റെ കൂടെ ഇരിക്കും , അവനു ആവശ്യമുള്ള കളിപ്പാട്ടങ്ങളും ഡ്രെസ്സുകളും കൊണ്ട് കല്യാണിയുടെ മുറി നിറഞ്ഞു . രാത്രിയിൽ മിക്കവാറും കുഞ്ഞുണർന്നു കരയുന്നതിനാൽ ദേവന് ശല്യമാകണ്ടഎന്ന് പറഞ്ഞു കല്യാണി വീണ്ടും ശാരദേച്ചിയോടൊപ്പം ഗസ്റ് റൂമിലേക്ക് മാറി . വേണ്ടാന്ന് ദേവൻ നിർബന്ധിച്ചതാണ് . ദേവൻ വന്നാൽ ആ റൂമിലാണ് . അവൾ പാല് കൊടുക്കുമ്പോഴും , പിന്നെ ഉറങ്ങാൻ നേരത്തും മാത്രാമാണ് അയാൾ പുറത്തേക്കിറങ്ങുക
രണ്ടു മാസം കഴിഞ്ഞു ഒരു നാൾ ടെസ വീട്ടിൽ വന്നപ്പോൾ
" ദേവേട്ടാ ...കുഞ്ഞിന് പേരിടണ്ടേ ...എന്നാണ് ആ ചടങ്ങു ?'
" ടെസെച്ചി അത് തൊണ്ണൂറിനു
💬 Comments
View all comments