Chapter Title : ദേവാദി 12 [അർജുൻ അർച്ചന]
അപ്പച്ചീ ന്ന് മനസ്സിൽ പറഞ്ഞെങ്കിലും ഞാൻ അവരോടായി പറഞ്ഞു....
"എന്റെപ്പച്ചീ ഞാൻ കഴിക്കാൻ കേറിയ സ്ഥലത്ത് വെച്ച് എന്റെ ഫോൺ മറന്നു ഇവിടെ കേറിയപ്പോഴാണ് ഓർത്തത്... അതാ ഒന്നും മിണ്ടാതെ ഓടിയെ..... സോറിട്ടോ...."
അതും പറഞ്ഞു ഞാൻ അപ്പച്ചിക്കൊരു ഉമ്മയും പാസ്സാക്കി അകത്തേക്ക് കയറി.... ബാഗ് സോഫമേൽ വെച്ചിട്ട് ഒന്നും അറിയാത്ത മട്ടിൽ ചോദിച്ചു......
"അല്ലാ അതാരൊക്കെയാ ഇവിടെ വന്നേ........"?
"അതേ നമ്മടെ ആദിയെ പെണ്ണ് കാണാൻ വന്നതാ.... നിന്നെ കണ്ടിട്ട് ന്തിനാ ഓടിയെ ന്നൊക്കെ അവർ ചോദിച്ചായിരുന്നു....."
"അവർക്ക് പെണ്ണിന്നെ ഇഷ്ടപ്പെട്ടോ..... മറ്റൊന്നും ശ്രദ്ധിക്കാൻ നില്കാതെ ഞാൻ അല്പം പതറികൊണ്ട് ചോദിച്ചു....."
അപ്പച്ചി മുകളിലേക്കുള്ള സ്റ്റയറിൽ നോക്കിയിട്ട് ശബ്ദം ഒന്ന് താഴ്ത്തി പറഞ്ഞു.....
"പിന്നെ..... അവർക്ക് ഇഷ്ടപ്പെട്ടു.... പക്ഷെ അവൾ അടുക്കുന്നില്ല......ഈ ചടങ്ങ് നടത്തിയത് തന്നെ ഒരു യുദ്ധം കഴിഞ്ഞിട്ടാണ്..... ഇതെങ്കിലും നടക്കണം....എന്താണാവോ ഒരു പോംവഴി......".?
ആരോടെന്നില്ലാതെ അപ്പച്ചി പറഞ്ഞു.......
"നീയൊന്ന് പറഞ്ഞു നോക്ക് നല്ല പയ്യൻ ആണൊന്നൊക്ക....."!
അതുകേട്ടു ഉള്ളം ഒന്ന് പിടച്ചെങ്കിലും ഞാൻ പറഞ്ഞു......
"ഹാ.... ഞാൻ പറയാം.... അവളെന്നെ കൊല്ലാണ്ട് ഇരുന്നാൽ കൊള്ളാം......"
അപ്പച്ചി അതുകേട്ടു ചിരിച്ചു.......
"ഞാൻ ഒന്ന് കുട്ടിയെ കണ്ടിട്ട് വരാട്ടോ........"
ഞാൻ മുകളിലേക്കുള്ള പടികൾ കയറി..........
"ചെല്ല് ചെല്ല് നല്ല ദേഷ്യത്തിലാണ് ....."
അപ്പച്ചി വിളിച്ചു പറഞ്ഞു......
പണി പാളുമല്ലോ എന്നോർത്തു ഞാനൊന്നു നിന്നു.....
വരുന്നത് വരട്ടെ ന്ന് വെച്ച് വീണ്ടും പടി കയറി മുകളിലെത്തി.....
ഇനി ഡോറിൽ തട്ടി പണി മേടിക്കണ്ട എന്ന് വെച്ച് ഹാൻഡിൽ തിരിച്ചപ്പോ എന്റെ ഭാഗ്യത്തിന് അത് ലോക്ക് അല്ലായിരുന്നു .........
ഡോർ തുറന്ന് അകത്തു കയറിപ്പോ ആശാത്തി ബെഡിൽ എനിക്ക് പുറംതിരിഞ്ഞിരുന്നു എന്തോ ചെയ്യുന്നു..... എന്താണെന്ന് എനിക്ക് വ്യക്തമയില്ലെങ്കിലും ഞാൻ വന്നത് അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു......
ഞാൻ ഡോർ ലോക്ക് ചെയ്തു അവളുടെ പിന്നിൽ വന്നു നിന്നു.......ഇത്തിരി പേടിയോടെ എങ്കിലും വിളിച്ചു....
"ആദീ......"
നോ മറുപടി......
" ആദീ,......"
അവൾ എഴുന്നേറ്റു......എനിക്ക് നേർ നിന്നു......
കണ്ണൊക്കെ കലങ്ങി ചുവന്നു.....
ഠപ്പേ......!
തലയ്ക്കു ചുറ്റും നക്ഷത്രം പറക്കുന്നത് ആ പട്ടാ പകലിലും ഞാൻ കണ്ടു......
"എത്ര വട്ടം.എത്ര വട്ടം ഞാൻ വിളിച്ചു ഇതൊന്നു പറയാൻ എന്നെ വന്നൊന്ന് കൊണ്ട് പോകാൻ..... നീ ആരുടെ കൂടെ കിടപ്പായിരുന്നു.....അതോ ഒറ്റ ദിവസം കൊണ്ട് മടുത്തോ.... യൂസ് ആൻഡ് ത്രൗ.... അതാണോ അതാണോ ഉദേശിച്ചേ......
" ആദീ....."
അടിയുടെ വേദനയേക്കാൾ
💬 Comments
View all comments