0%

Chapter Title : ദേവാദി 3 ❤? [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 197

തന്നെ ഞാൻ യാത്ര തിരിച്ചു........ എന്റെ ഹിമാലയനിൽ.........

ആദിയുടെ വീട്ടിലേക്കുള്ള വഴി നല്ലോണം അറിയാവുന്നത് കൊണ്ട് എനിക്ക് ഒരു പ്രശ്നവും യാത്രയിൽ ഉണ്ടായിരുന്നില്ല.....

ഒൻപത് മണിയോടെ ഞാൻ ആലുവയിൽ എത്തി ചേർന്നു...... ആദിയുടെ വീടെത്തി.......

എനിക്ക് വല്ലാത്ത സന്തോഷം തോന്നി.... ബൈക്കിന്റെ സൗണ്ട് കേട്ട് ആദി വന്നാൽ എല്ലാം കുളമാകും എന്ന് കരുതി ബൈക്ക് പുറത്ത് വെച്ച് ഗേറ്റിന്റെ കുറ്റി മെല്ലെ തുറന്ന് ഞാൻ അകത്തേക്ക് കയറി.......

ഡോർ ബെല്ലിൽ വിരൽ അമർത്തി..... രാവിലെ ആയതിനാൽ ഡോർ തുറന്നു കിടന്നിരുന്നു.......
ഡോർ ബെൽ അടിച്ചു ഞാൻ തിരിഞ്ഞു നിന്നു.... ആളെ മനസിലാവരുതല്ലോ.......

" ആരാ "

അപ്പച്ചിയാണ്........

ഞാൻ മുഖം പൊത്തി തിരഞ്ഞു നിന്നു...... പെട്ടന്ന് കൈ മാറ്റി എന്റെ മുഖം വ്യക്തമാക്കി.......

അപ്പച്ചി ഞെട്ടി " എന്റെ "

ന്ന് പറഞ്ഞതും ഞാൻ മിണ്ടല്ലേ ന്ന് കൈ കൊണ്ട് കാണിച്ചു........

ആദിയെവിടെ ന്ന് ഞാൻ ചോദിച്ചു......

" ഉറക്കമാണ്...... "

" ന്നാ ഞാൻ പോയി ഉണർത്തിയിട്ട് വരാം.... ബാക്കി അപ്പോ സംസാരിക്കാമെ........ "

" ആദിയുടെ മുരിയൊക്കെ അന്ന് കണ്ടിരുന്നത് കൊണ്ട് രണ്ടാം നിലയിലെ പുള്ളിടെ മുറി കണ്ടുപിടിക്കേണ്ടി വന്നില്ല...... ഡോർ ഹാൻഡിൽ പിടിച്ചപ്പോ ലോക്ക്ഡ് ആണ്......

ഞാൻ അതിൽ തട്ടി........ പ്രതികരണം ഉണ്ടാകാതെ ആയപ്പോൾ വീണ്ടും വീണ്ടും തട്ടി..... എന്റെ തൊട്ട് പുറകിൽ അപ്പച്ചിയും ഉണ്ടായിരുന്നു......

" എന്തോന്ന് കഷ്ടമാണ് അമ്മേ..... "

ആദിയുടെ ഒച്ച കേട്ടു..... ഉറക്കത്തിൽ ഡിസ്റ്റർബ് ചെയ്തത് കൊണ്ട് ആകും നല്ല ദേഷ്യമുണ്ടായിരുന്നു ആ സ്വരത്തിൽ.......

" എന്തോന്നാ......

💬 Comments

View all comments