ദേവാദി 4 ❤? [അർജുൻ അർച്ചന]
📝 Ongoing
👁 103544 views ❤ 270 likes 💬 9 comments
ദേവാദി 4
Devadi Part 4 | Author : Arnjun Archana
[ Previous Part ]
ആദി ഡോർ തുറന്നതും നേരെ എന്റെ മുഖത്തേക്കാണ് അവളുടെ നോട്ടം വന്നു വീണത്.........
ഉറക്കം ശരിയാകാത്തത് കൊണ്ടാണോ എന്തോ അവൾ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു
" അമ്മേ എനിക്ക് കുറച്ചു കൂടി ഉറങ്ങണം നല്ല ക്ഷീണം ഉണ്ട്.... "
അതുംപറഞ്ഞവൾ ഡോർ അടച്ചു.....
ഞാൻ ഡോറിൽ തന്നെ മിഴിച്ചു നോക്കി നിക്കവേ എന്റെ തൊട്ടു പുറകിൽ നിന്ന അപ്പച്ചി പൊട്ടിച്ചിരിക്കാൻ തുടങ്ങി........
ഞാൻ തിരിഞ്ഞു അപ്പച്ചിയെ നോക്കിയും പെട്ടന്ന് ഡോർ തുറക്കപ്പെട്ടു......... ഞാൻ വാതിൽക്കൽ നോക്കിയതും ആദി എന്നെ തുറിച്ചു നോക്കി......
" നീ...... "
ഓൾടെ നോട്ടം കണ്ടിട്ട് എനിക്ക് ചിരി അടക്കാനായില്ല......
" രാവിലെ പോന്നതാടോ..... "
ഓൾ എന്നെ വലിച്ചു ഓൾടെ മുറിയിലേക്കിട്ടു എന്നിട്ട് അപ്പച്ചിയോടായിട്ട് പറഞ്ഞു......
" അമ്മേ കഴിക്കാൻ എടുത്ത് വെയ്ക്കേ ഇതിനേം കൊണ്ട് ഞാനിപ്പോ വന്നേക്കാം....... "
ആദി അതും പറഞ്ഞു ഡോറടച്ചു.......
എന്നെ കൊണ്ട് പോയി ബെഡിൽ തള്ളിയിട്ടിട്ടു പറഞ്ഞു......
" നീ ഇവിടെ ഇരിക്കെ ബാക്കി ഞാൻ വന്നിട്ട് തരാം..... "
ഞാൻ ചിരിച്ചുപോയി.......
ആദി ഓടി ബാത്‌റൂമിൽ കയറി..... അവിടെ നിന്നെഴുന്നേറ്റ് ഞാൻ ആദിയുടെ ടേബിളിന്റെ അടുത്തേക്ക് പോയി......ആ മുറിയിലൊക്കെ ഞാനൊന്ന് കണ്ണോടിച്ചു.......നല്ല വൃത്തിയുള്ള മുറി എന്ന് ഞാൻ പറയില്ല...... ? എന്റെ മുറി പോലെ ത
💬 Comments
View all comments