ദേവാദി 5 ❤? [അർജുൻ അർച്ചന]
📝 Ongoing
👁 71056 views ❤ 235 likes 💬 12 comments
ദേവാദി 5
Devadi Part 5 | Author : Arnjun Archana
[ Previous Part ]
നീയും ഋതുവും ഇഷ്ടത്തിലായിരുന്നല്ലേ.........."
ഞാൻ ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കവേ യാതൊരു ഭാവവേദവും ഇല്ലാതെ അവളും അതെ കടലിന്റെ വിദൂരതയിൽ നോക്കിയിരിക്കുകയായിരുന്നു.........
"എന്താ.... "
ഞാൻ ശെരിക്ക് കേൾക്കാത്ത പോലെ ചോദിച്ചു..........
ഇത്തവണ അവളെന്റെ മുഖത്ത് നോക്കി തന്നെ ചോദിച്ചു......
"നീയും ഋതുവും ഇഷ്ടത്തിലായിരുന്നല്ലേ എന്ന്...... "
" അ..... അത്...... "
ആഹ് കടൽത്തീരത്തിരുന്നു ഞാൻ വെട്ടി വിയർത്തു......അവിടത്തെ കാറ്റിനൊന്നും എന്നെ തണുപ്പിക്കാൻ ആയില്ല... എന്ത് വേണമെന്ന് ആലോചിച്ചിരിക്കെ വെടിയുണ്ടപോലെ അവൾ പറഞ്ഞു......
" പോകാം......... "
മറ്റൊന്നും പറഞ്ഞില്ലവൾ എനിക്കെന്തോ പേടി തോന്നി അറിഞ്ഞു വെച്ചു ചോദിച്ചതായിരിക്കാം .... എന്തായാലും സത്യം പറയണമെന്ന് തന്നെ തീരുമാനിച്ചു ........
പോകാനെഴുന്നേറ്റ അവളുടെ അവളുടെ കൈ പിടിച്ചുകൊണ്ടു ഞാൻ വിളിച്ചു......
" ആദി...... നിക്ക്..... പറയാം....... "
എന്റെ ദയനീയ ഭാവം കണ്ടിട്ടാണോ എന്തോ അവൾ എഴുന്നേറ്റ പോലെയിരുന്നു.........
" നീ ചോദിച്ചത് സത്യമാണ്...... ആയിരുന്നു...... ഋതു എനിക്കിപ്പോ ഒരു ക്ലോസ്ഡ് ചാപ്റ്റർ ആണ്...... അതിൽകൂടുതൽ ഒന്നുമില്ല.......സോറി..... നേരത്തെ പറയാത്തതിന്..... "
" വെറുതെ അല്ല കഴുത എപ്പോഴും ചിന്തിച്ചിരിക്കുന്നേ......
അവൾ പോയല്ലോ പിന്നേം
💬 Comments
View all comments