Chapter Title : ദേവാദി 6 ❤? [അർജുൻ അർച്ചന]
"
ഇത്തവണ എനിക്ക് നേരെ മറുപടി തരാതെ വേറെങ്ങോ നോക്കി പറഞ്ഞു .......
" വായിച്ചു തീർന്ന പുസ്തകത്തിൽ വായിക്കാൻ ഒന്നും തന്നെ കാണുകയില്ല..... വാ കഴിക്കാൻ പോകാം...... "
അവൾ പറഞ്ഞത് ശരിയാണല്ലോ എന്നോർത്തു കൊണ്ട് ഞാൻ അവളുടെ പുറകെ കഴിക്കാൻ പോയി......
എന്നാൽ അപ്പോഴും ഋതു എന്തിനാവും ഇങ്ങനെ പെട്ടന്ന് വിളിക്കാൻ എന്ന സംശയം എന്റെ ഉള്ളിൽ നുരഞ്ഞു പൊന്തുന്നുണ്ടായിരുന്നു........
*********************
ഭക്ഷണം ഒക്കെ കഴിച്ചു ഞാൻ ആദിയുടെ റൂമിലെത്തി..... അവൾ താഴെ ടീവി കാണാൻ ഇരുന്നു..... ഞാനെന്റെ ഫോൺ എടുത്തു.........
വെറുതെ വാട്സ്ആപ്പ് തുറന്ന് നോക്കിയ എന്റെ കണ്ണിലാദ്യം ഉണ്ടാക്കിയ പേര് " മൈൻ " എന്നായിരുന്നു......
എന്തിനെന്നു അറിയാതെ എന്റെ ഹൃദയം പെരുമ്പറ കൊട്ടുവാൻ തുടങ്ങി......
ഒരു ഫോട്ടോയും കൂടെ ' ഇതെന്താണ് '' എന്ന ചോദ്യവും.......
ഞാനാ ഫോട്ടോ ഡൗൺലോഡ് ചെയ്തു...... ആ ഫോട്ടോ കണ്ട മാത്രയിൽ എനിക്ക് പക്ഷെ ലോകം കീഴടക്കിയ ഒരു തരം ഉന്മാദമായിരുന്നു......
അത് മറ്റൊന്നുമല്ല ആദി ഇട്ട എന്റെ ഫോട്ടോയുടെ സ്റ്റാറ്റസ് ആണ് .........
ഞാൻ അത് കണ്ടിട്ടും റിപ്ലൈ ഒന്നും തന്നെ അയച്ചില്ല...
എനിക്കറിയാമായിരുന്നു വെടി കൊണ്ട പന്നിയെ പോലെ അവളിതറിയാൻ പ്രാണവെപ്രാളം കാട്ടുന്നുണ്ടാകും........അതുകൊണ്ട് തന്നെയാണ് ഞാൻ റിപ്ലൈ അയക്കാത്തതും........
കാരണം പോലും പറയാതെ എന്നെ ബ്ലോക്ക് ചെയ്തു പോയ ആളല്ലേ എന്ന് ഞാൻ മനസിലോർത്തു ..... ഇപ്പൊ ദേ എന്റെ വിവരം അറിയാൻ വന്നേക്കുന്നു..........
സത്യത്തിൽ പഴയ ഞാൻ ആയിരുന്നെങ്കിൽ അവൾ വിളിച്ച ആ സെക്കന്റ് തന്നെ കാൾ എടുക്കുമായിരുന്നു..... പക്ഷെ
💬 Comments
View all comments