0%

Chapter Title : ദേവാദി 6 ❤? [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 172

ആരതി ആദി....... അതിനി വിളിക്കാൻ നിന്നോട് ചോദിക്കേണ്ട ആവശ്യമില്ലല്ലോ..... ".

" അത് പിന്നെ നീയും ഞാനും നല്ല കൂട്ടായത് കൊണ്ട് പിള്ളേരൊക്കെ എന്നോട് ചോദിക്കുന്നു "

" കൂട്ടായ അല്ല ആയിരുന്നു....... നിന്നോടു ചോദിച്ചാൽ അറിയില്ല എന്ത് പറയണം അല്ലാതെ എന്നെ വിളിച്ചു ചോദിക്കുന്നത് എന്തിന് അതുമല്ല നിന്റെ ടീച്ചറുടെ സ്റ്റാറ്റസ് അല്ലേ അപ്പൊ പിന്നെ അവളോട് ചോദിക്ക് എന്നെ മേലിൽ വിളിക്കരുത് "

അവൾക്ക് മറ്റൊന്നും തിരിച്ചു പറയാൻ അവസരം നൽകാതെ ഞാൻ കാൾ കട്ട്‌ ചെയ്തു.....

തിരിഞ്ഞു നോക്കുമ്പോൾ എന്നെ നോക്കി ചിരിക്കുന്ന ആദിയെ കണ്ടു......

" ന്തേ....."

" നിനക്ക് ഇങ്ങനെ ദേഷ്യപ്പെടാനും അറിയോ..... "

" സാഹചര്യം അല്ലെ... "

" അവളെന്താ ചോദിച്ചേ..... "

" നമ്മൾ തമ്മിൽ എന്ത് ബന്ധം ന്ന്..... "

" എന്നിട്ട്.... "

" എന്നിട്ടെന്താ .... ഞാൻ തന്നോട് തന്നെ ചോയ്ക്കാൻ പറഞ്ഞു..... അത്ര തന്നെ...... "

" ആഹാ അപ്പൊ ബന്ധം പറഞ്ഞില്ലേ..... "

" ഇല്ലല്ലോ പറയണമായിരുന്നോ....."

" ഓ.... വല്ല പ്രേമവും ആണെന്ന് പറഞ്ഞൂടായിരുന്നോ നിനക്ക്...... "

" ഓ പിന്നെ അത് വിശ്വസിക്കാൻ മാത്രം മണ്ടിയല്ല അവൾ..... "

" അവൾ വിശ്വസിക്കേണ്ട ഞാൻ വിശ്വസിക്കുമല്ലോ....... "

ഞാനവളെ തുറിച്ചു നോക്കി യാതൊരു ഭാവഭേദവുമില്ല.....

" നീയെന്തൊക്കെയാണ് വിളിച്ചു പറയുന്നത് ആദീ..... "

പെട്ടന്ന് അവളെ നീയെന്ന് കേറി വിളിച്ചുപോയി......അതിനപ്പോ തന്നെ ഞാനൊരു സോറിയും പാസ്സാക്കി.....

" ഓ അതിലൊന്നും കാര്യമില്ല.... അല്ലേലും എന്നെ കണ്ടാൽ നിന്നെക്കാൾ പ്രായമുണ്ടെന്ന് പറയോ ഇല്ലല്ലോ അതോണ്ട് അത് നല്ലതാണ്...... "

അവളുടെ തലയ്ക്കു അടികിട്ടിയോ എന്ന് വരെ ഞാൻ സംശയിച്ചു..... ഒടുവിൽ ഞാൻ പറഞ്ഞു പോയി....

" തനിക്ക് വട്ടാടോ പോയി കെടന്ന് ഉറങ്ങിക്കേ ..... നിക്ക് നാളെ പോകണം......."

അതൊരു ചൂണ്ട ആയിരുന്നു.... അവളെന്നെ വിടുമോ ഇല്ലയോ എന്നുള്ള സംശയം.......

"ഓടി വന്നെന്നെ തള്ളി ബെഡിലിട്ടിട്ട് എന്റെ അടുത്തിരുന്നു എന്റെ നെഞ്ചത്ത് ചൂണ്ടു വിരൽ കുത്തി എന്നോട് മുഖമടുപ്പിച്ചു കൊണ്ടവൾ പറഞ്ഞു.......

" നീ വെക്കേക്കേഷൻ തീരുന്നതിന്റെ തലേന്ന് എന്നേം കൊണ്ട് മാത്രമേ ഈ കൊച്ചി വിടൂ മനസ്സിലായോ...... ഇപ്പോ എനിക്കൊരു നൈറ്റ്‌ റൈഡ് പോണം വാ........ "

അവൾ തന്നെ എന്നെ വലിച്ചെണീപ്പിച്ചു.... എന്നേം വലിച്ചുകൊണ്ട് താഴോട്ട് പോയി....

അപ്പോഴേക്കും

💬 Comments

View all comments