Chapter Title : ദേവാദി 6 ❤? [അർജുൻ അർച്ചന]
നിനക്ക് ഇഷ്ടമായില്ലെങ്കിൽ വേണ്ട....."
ആദിയുടെ കണ്ണുകൾ അപ്പോഴേക്കും നിറഞ്ഞിരുന്നു....
ഞാൻ അവളുടെ അടുത്തിരുന്നു......
" ആദൂ......നിന്റെ കൂടെ ഞാനുണ്ടാകും..... ട്ടാ...... "
അവൾ ചിരിച്ചു..... പിന്നെ പതിവുപോലെ തന്നെ കാര്യം പറഞ്ഞു പറഞ്ഞു നേരം വെളുപ്പിച്ചു........
അങ്ങനെ അവസാന രണ്ട് ദിവസങ്ങൾ കൂടി കഴിഞ്ഞു.....വെക്കേഷൻ തീരുന്ന അന്ന് രാവിലെ അഞ്ചു മണിക്ക് തന്നെ ഞങ്ങൾ കുളിച് ഫ്രഷ് ആയി അപ്പച്ചിയോടും അങ്കിളിനോടും യാത്ര പറഞ്ഞു പുറപ്പെട്ടു.......
അവളുടെ വീട്ടിൽ ആയതുകൊണ്ട് തന്നെ അവിടെ ചെന്ന് ബാഗൊക്കെ വെച്ചിട്ട് നേരെ കോളേജിലേക്ക് പോകാൻ ആയിരുന്നു ഞങ്ങളുടെ പ്ലാൻ... വഴിക്ക് വെച്ചു ഫുഡ് ഒക്കെ കഴിച്ചു ഏഴരയോട് കൂടി ഞങ്ങൾ ആദിയുടെ വീട്ടിലെത്തി.....
ഒരു വീടിന്റെ മുകൾ നിലയിൽ ആണ് അവളുടെ താമസം....
കാഴ്ച്ചയിൽ നല്ല ഭംഗിയുള്ള വീടാണത്......
ഞങ്ങൾ അകത്തേക്ക് കയറി..... ഒരു ഹാൾ ഒരു റൂം ബാത്റൂം.... പിന്നെ അടുക്കള സെറ്റപ്പ്.....
ഞാൻ നോക്കുമ്പോ എന്റെ ഒരു ഷെൽഫും ബാക്കി സാധനങ്ങളും ഒക്കെ അവിടെയുണ്ട് ........
ഇനി ഇവിടമാണ് എന്റെ ലോകം.... ഞാൻ മനസിലോർത്തു.......
"വീടെങ്ങനെ ഉണ്ട്....."
"മ്മ് അടിപൊളി....."
" നീ മാത്രേ ഇവിടുള്ളൂ....."
"ആഹ് വേറൊരു ടീച്ചർ ഉണ്ടായിരുന്നു.... സ്ഥലം മാറി പോയി...."
" ഹ്മ്മ് "
അങ്ങനെ അവൾ ഇട്ടിരുന്ന ഡ്രസ്സ് ഒക്കെ മാറ്റി സാരീ ഉടുത്തു വന്നു.... അപ്പോഴേക്കും എട്ടര ആയിരുന്നു...... ഞങ്ങൾ ഇരുവരും കോളേജിലേക്ക് പുറപ്പെട്ടു.......
ഞങ്ങളുടെ വരവ് കണ്ട് കുറച്ചു പിള്ളേരൊക്കെ കമന്റ് അടിക്കുന്നുണ്ടായിരുന്നു കുറച്ചുപേരൊക്കെ ഞങ്ങളെ തന്നെ നോക്കി നിപ്പുണ്ടായിരുന്നു അതും പെൺകുട്ടികൾ.....
ആക്കൂട്ടത്തിൽ ഋതു ഉണ്ടായിരുന്നു എന്നുള്ളത് എനിക്ക് മനസിലായത് ആദി എന്റെ കൈ കോർത്തു നടന്നപ്പോ ആണ്......
" എന്തെ.... "
പെട്ടന്നുള്ള അവളുടെ പെരുമാറ്റത്തിൽ എനിക്കല്പം ലജ്ജ തോന്നി..... കോളേജ് ആയതുകൊണ്ട് മാത്രം ........
" ദേ നിന്റെ മറ്റവൾ നോക്കുന്നുണ്ട് ഒരു ഓളം ആയിക്കോട്ടെ.... "
എന്റെ കൈയുടെ ഇടയിലൂടെ കൈയിട്ടു അവൾ നടന്നപ്പോൾ ഉള്ള ഋതുവിന്റെ ഭാവം ഞാൻ നോക്കിയില്ല എങ്കിൽ കൂടിയും ആദി എനിക്ക് പറഞ്ഞു തന്നു......
അങ്ങനെ അകത്ത് കയറി ഞങ്ങൾ രണ്ടു വഴിക്കായി....
പിന്നെയും ഒരാഴ്ച കൂടി കടന്നു പോയി....
അങ്ങനെ ഒരു ശനിയാഴ്ച.... കോളേജ് ഇല്ലാത്തതിനാൽ ഞാനും ആദിയും വീട്ടിൽ കുറച്ച് പാചക പരീക്ഷണം ആകാമെന്ന് വെച്ചു......
അങ്ങനെ പരീക്ഷണങ്ങൾ തകൃതി ആയി നടക്കുമ്പോൾ ഡോറിൽ ആരോ തട്ടി.....
💬 Comments
View all comments