0%

Chapter Title : ദേവാദി 6 ❤? [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 176

കൂടിയും അവളെന്റെ സ്റ്റാറ്റസുകൾ എല്ലാം കൃത്യമായി കാണുന്നുണ്ടായിരുന്നു.......അങ്ങനെ എട്ടാം ദിവസം വൈകുന്നേരം ചുറ്റൽ എല്ലാം കഴിഞ്ഞ് ഫുഡൊക്കെ കഴിച്ചു ആദിയുടെ മടിയിൽ തലവെച്ച് ഫോണും നോക്കി കിടക്കുമ്പോഴാണ് അവൾ ഓർക്കപ്പുറത്ത് എന്നോട് ഒരു കാര്യം പറയുന്നത്.....

" ദേവ്.... "

"ഓ....."

" നാളെ കഴിഞ്ഞാൽ നമ്മൾ പോകുമല്ലേ....".

"അതെ...."

"പിന്നെ നീ നിന്റെ വീട്ടിലും ഞാൻ എന്റെ വീട്ടിലും...."

"അതെ അതെ......"

പെട്ടന്ന് അവളെന്നെ ചവിട്ടി താഴെ ഇട്ടു.....

ഉരുണ്ട് പിരണ്ട് എഴുന്നേറ്റ് ഇതെന്താ സംഭവം എന്നറിയാതെ പാവമാം ഞാൻ അവളെ മിഴിച്ചു നോക്കവേ അവളുടെ മുഖം ആണ്ടേ കടന്നൽ കുത്തിയ പോലിരിക്കുന്നു..

" എന്തോന്നാടീ വല്ലതും ഉണ്ടേൽ പറഞ്ഞു തീർത്താൽ പോരായിരുന്നോ ഉഫ് എന്റെ നടു പോയി.... "

" ഞാനെന്റെ നടുവിൽ കൈ വെച്ച് പറഞ്ഞു ......."

എനിക്ക് അവളോടുണ്ടായിരുന്ന ഒരു ഫോർമാലിറ്റി ഈ എട്ടു ദിവസത്തിൽ അവൾ മാറ്റിയെടുത്തിരുന്നു.... പിന്നെ ടി ടാ എന്നൊക്കെ ഞാൻ വിളിച്ചു തുടങ്ങി.... മെന്റലി ഞങ്ങൾ ഒരുപാട് അടുത്തിരുന്നു.... പക്ഷെ ഇപ്പോഴും അത് വേറൊരു അർത്ഥത്തിലും ആയിരുന്നില്ല..... അവളുടെ ബെസ്റ്റ് കംഫർട് സോൺ ഞാനും എന്റെ ബെസ്റ്റ് കംഫർട് സോൺ അവളുമായി പരിണമിച്ചിരുന്നു.....

ഇത്രയും വർഷനിടയ്ക്ക് ഞങ്ങൾക്ക് രണ്ടുപേർക്കും കിട്ടിയ ബെസ്റ്റ് പാർട്സ് ആണ് തമ്മിലെന്ന് തിരിച്ചറിഞ്ഞു.... പരസ്പരം ഒന്നും മറച്ചു വെയ്ക്കാൻ ഇല്ലാതെ എട്ടു രാത്രികളും ഉറക്കം കളഞ്ഞു കഥകൾ പറഞ്ഞു നാട് ചുറ്റി അങ്ങനെ അങ്ങനെ ഞങ്ങൾ ഒരുപാട് അടുത്ത നാളുകൾ....അതുകൊണ്ട് ആണല്ലോ ഞാനിപ്പോ താഴെ വീണതും ..............v

"അതേ നമ്മൾ നേരെ പോകുന്നത് എന്റെ വീട്ടിലേക്കാണ് ഇനി നിന്റെ പഠിത്തം കഴിയുന്ന വരെ നീ എന്റെ കൂടെയാണ് താമസം.....എല്ലാം നിന്റെ വീട്ടിൽ അറിയിച്ചിട്ടുണ്ട് നിന്റെ എല്ലാ സാധനങ്ങളും നാളെ രാവിലെ എന്റെ വീട്ടിലോട്ട് ഷിഫ്റ്റ്‌ ചെയ്യുന്നു....."

"ഇതൊക്കെ എപ്പോ..... "

"ആഹ് അതൊക്കെ ചെയ്തു.... നല്ലതാണ് എന്ന് നിന്റെ അമ്മയും പറഞ്ഞു.... നിന്റെ പഠിത്തം നോക്കാൻ ഒരാളായി എന്ന് പറഞ്ഞിട്ടുണ്ട്......"

"ഇതെന്താ പെട്ടന്ന് നിനക്ക് തോന്നാൻ...."

"പെട്ടന്നല്ല മൂന്ന് നാല് ദിവസായി....... എനിക്കെന്തോ നിന്നേ പിരിയുന്നത് ഉൾകൊള്ളാൻ ആവാത്ത പോലെ... എനിക്ക് നിന്റെ കൂടെ ഉണ്ടാവണം..... നീ ഉള്ളപ്പോൾ ഞാൻ ഒന്നും ഓർക്കാറില്ല ..... അപ്പോ നീ ഇങ്ങനെ പെട്ടന്ന് പോയാൽ... ഞാൻ വീണ്ടും പഴയത് പോലെ ആകും..... അതുകൊണ്ടാ നിന്നോട് പോലും ചോദിക്കാതെ ഇങ്ങനൊരു.....

💬 Comments

View all comments