Chapter Title : ദേവാദി 7 ❤? [അർജുൻ അർച്ചന]
എന്റെ കൈകൾ മാറ്റികൊണ്ടവൾ എഴുന്നേറ്റു......അതേ വെള്ളാരം കണ്ണുകൊണ്ടെന്നെ ഒന്ന് നോക്കി ചിരിച്ച ശേഷം എനിക്കുള്ള ഭക്ഷണമെടുക്കാൻ അവളകത്തേക്ക് പോയി.....
ഓ നിങ്ങൾ നോക്കണ്ട ന്നേ.......ഇത് പതിവാണ്...... എല്ലാ കോളേജ് ദിവസങ്ങളിലും നിങ്ങൾക്ക് ഈ കാഴ്ച കാണാം.....(അല്ലാത്തപ്പോഴും കാണാട്ടോ.....) വൈകുന്നേരം കോളേജ് കഴിഞ്ഞ് വന്നുടനെ അവളെ ചുറ്റിപ്പിടിച്ച് കുറച്ച് നേരം എനിക്ക് കിടക്കണം... അതെനിക്ക് ഭയങ്കര ഇഷ്ടമാണ് ... അപ്പൊ അവളെന്റെ മുടി തലോടികൊണ്ടിരിക്കും...... അതിനു ശേഷം അവളെനിക്ക് ഫുഡ് തരും അവളുടെ കൈകൊണ്ട് തന്നെ വാരി തരും.....
ഋതുവിന്റെ ആദ്യത്തെ കുഞ്ഞാണ് ഞാനെന്നു അവളെപ്പോഴും പറയും..... എന്നെ കുളിപ്പിക്കുന്നത് പോലും അവളാണെന്നേ........
പരസ്പരം കാണാതിരിക്കാൻ പോലും ഞങ്ങൾക്ക് പറ്റില്ല.....
അത്രയ്ക്ക് ഭ്രാന്തമായ ഇഷ്ടമാണ് ഞങ്ങൾ തമ്മിൽ......
അവളുടെ അച്ഛനും അമ്മയും വിദേശത്തു ആയതിനാൽ വീട്ടിൽ അമ്മുമ്മയും അപ്പൂപ്പനും മാത്രമാണുള്ളത്..... അതുകൊണ്ട് ഞാൻ മിക്കപ്പോഴും അവളുടെ വീട്ടിൽത്തന്നെ ആയിരിക്കും.....
" ദേവാ.... ദേ കഴിക്ക്...... "
*****************
അറിയാതെ പഴയ ഹാങ്ങോവറിൽ ഞാൻ ചിരിച്ചു കൊണ്ട് വാ തുറന്ന് പോയി.....
ഋതുവിനത് മനസിലായി കാണണം അവളെന്നെ അത്ഭുതത്തോട് കൂടി നോക്കി.....
ശേഷം അവൾ കുനിഞ്ഞിരുന്നു മുഖംപൊത്തി കരയാൻ തുടങ്ങി.....
എനിക്ക് എന്ത് ചെയ്യണം എന്നറിയാൻ വയ്യ.....അവളുടെ പ്രവർത്തികളിൽ സത്യമുണ്ടെന്ന് എനിക്ക് തോന്നി .....
കാരണം ഇത്രയും നാൾ എന്റെ ഭാഗം മാത്രമായിരുന്നല്ലോ എന്റെ ശെരി..... അവൾക്ക് എന്നോട് താല്പര്യമില്ലെന്ന് അറിഞ്ഞപ്പോ മുതൽ ഞാൻ ചിന്തിച്ചിരുന്നതും എന്റെ ഭാഗം മാത്രം ആണല്ലോ......
പെട്ടന്ന് അവൾ എന്നെ തലയുയർത്തി നോക്കി......
മിന്നലുപോലെ പാഞ്ഞെന്റെ അടുക്കലേക്ക് വന്നു..... മുട്ടുകുത്തി അവളെന്റെ മുഖം അവളുടെ കൈയിൽ കോരിയെടുത്തു.....
പതിയെ എന്റെ നെറ്റിയിൽ ഒരുമ്മ തന്നു.......
എന്റെ കണ്ണടഞ്ഞു പോയി.... എത്രയോ നാളുകൾക്ക് ശേഷമാണ്...... അവൾ...... എനിക്ക് അവളെ മുറുകെ പിടിച്ചു കരയണമെന്ന് തോന്നി......
എത്ര മായ്ച്ചാലും മായ്ക്കാൻ ശ്രമിച്ചാലും അവളെന്റെ ഉള്ളിൽ കൂടുതൽ ശക്തിയോടെ തെളിയുന്നു എന്നെന്നിക്ക് മനസിലായി.......
ആ ഉമ്മ നൽകി അവൾ എന്റെ നെറ്റിയിൽ അവളുടെ നെറ്റി മുട്ടിച്ചു പിന്നെയും കരയാൻ തുടങ്ങി.....
ഇപ്പോ ഞങ്ങളുടെ മുഖങ്ങൾ തമ്മിൽ അടുത്താണ്...... ഒന്ന് തല ചലിപ്പിച്ചാൽ എന്റെ ചുണ്ടിന് അതിന്റെ ഇണയെ തൊടാം എന്ന രീതിലായിരുന്നു ഞങ്ങളുടെ മുഖങ്ങൾ......
ആ കരയുന്നതിന്റ ഇടയിൽ അവൾ പറയുന്നുണ്ടായിരുന്നു......
" ദേവാ ഞാൻ വിശ്വസിച്ചു പോയതാ... നിന്നെ ഞാൻ തള്ളിപറഞ്ഞു എല്ലാം അവര് കാരണാ..... എന്റെ വാവ ഒന്നും ചെയ്തിട്ടില്ലന്ന്
💬 Comments
View all comments