0%

Chapter Title : ദേവാദി 8 [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 124

വലിയ ബന്ധമില്ലെന്ന്...... നീ അവരെ കാണുമ്പോൾ ഒഴിഞ്ഞു മാറി നടക്കുന്നു അവോയ്ഡ് ചെയ്യുന്നു.......

ഇങ്ങനെയൊക്കെ സംശയം ഇട്ടു നടക്കുമ്പോൾ തന്നെയാണ് ആരതി ടീച്ചറുടെ സ്റ്റാറ്റസ് വന്നത്..... മാത്രവുമല്ല പിള്ളേര് എന്നോട് ചോദിക്കാനും തുടങ്ങി.... അങ്ങനെയാണ് ധൈര്യം സംഭരിച്ച് നിന്നെ വിളിച്ചത്..... നിന്റെ സംസാരം കേട്ടപ്പോൾ എന്റെ പകുതി ജീവൻ പോയി.... എന്തായാലും അമ്മയെ കൂടെ വിളിച്ച് കളയാമെന്ന് കരുതി വിളിച്ചപ്പോൾ സത്യങ്ങളൊക്കെ അറിഞ്ഞു..... പിന്നെ നീ വരാൻ വേണ്ടി വെയിറ്റിംഗ് ആയിരുന്നു...... നിന്നെ കോളേജിൽ വച്ച് കാണുമ്പോഴേ ഓടി വന്ന് സംസാരിക്കാൻ തോന്നാറുണ്ട് കെട്ടിപ്പിടിച്ചു മാപ്പുപറയണമെന്ന് കരുതാറുണ്ട്...... പക്ഷേ ഞാൻ തീരുമാനിച്ചിരുന്നു ഇതൊന്നും കോളേജിൽ വെച്ച് വേണ്ടാന്ന്...... അതുകൊണ്ടാണ് ടീച്ചറുടെ വീട്ടിലോട്ടു തന്നെ വന്നത്..... വന്നപ്പോൾ ബോധ്യമായി ഒരണുവിൽ പോലും നീയെന്നെ ചതിച്ചിട്ടില്ല എന്ന്........"

അവൾ നിറക്കാണുകളോടെ ചിരിച്ചുകൊണ്ട് എന്റെ തോളിലേക്ക് ചാഞ്ഞു.....

പക്ഷെ ഞാനപ്പോഴും അഖില ടീച്ചർ എന്തിനങ്ങനെ പറഞ്ഞെന്ന് ആലോചിച്ചു ഇരിക്കുകയായിരുന്നു..... അവരോട് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.. പിന്നെ എന്തിന് എന്നോട് ഇങ്ങനെ ഒരു ദ്രോഹം ചെയ്തു...... എന്റെ പെരുവിരലിൽ നിന്നൊരു തരിപ്പ് ഉയർന്നു.......

ഉടനെ ഫോണെടുത്ത് ഞാൻ അശ്വതിയെ വിളിച്ചു...... കാരണം അഖില ടീച്ചറുടെ വീടിനടുത്താണ് അശ്വതിയുടെ വീട്......

അവളോട് ടീച്ചറിന്റെ വീട്ടിൽ ആരൊക്കെ താമസം ഉണ്ടെന്ന് ചോദിച്ചു മനസ്സിലാക്കി.... ഒപ്പം അവരുടെ വീട്ടിലേക്കുള്ള വഴിയും.....

അറിഞ്ഞതു പ്രകാരം ആദിയെ പോലെ തന്നെ അവരും ഒരു വീട്ടിൽ പേയിങ് ഗസ്റ്റ് ആയിട്ടാണ് താമസം........ കൂടെ ജോലി ചെയ്യുന്ന രണ്ട് മൂന്ന് പേരുണ്ടെങ്കിലും തൊട്ടടുത്ത ജില്ലകൾ ആയതിനാൽ അവരൊക്കെ ഇന്നേ ദിവസം നാട്ടിൽ പോയിരിക്കുകയാണ്...... അതുകൊണ്ട് ടീച്ചർ മാത്രമേ വീട്ടിൽ ഉണ്ടാവുകയുള്ളൂ.........

ആദിയുടെ കയ്യിൽ പിടിച്ചു വലിച്ചു ഞാൻ ബൈക്കിൽ കൊണ്ടിരുത്തി..,..... നേരേ ബൈക്കുമെടുത്തു അവരുടെ വീട്ടിലേക്ക് പാഞ്ഞു.......

ഋതുവിന് ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന കാര്യം ഏകദേശം പിടികിട്ടിയിരുന്നു........

ഞാൻ ആ കണക്കിന് പാഞ്ഞത് പ്രകാരം പത്തുമിനുറ്റിൽ അവരുടെ വീടെത്തി.........

അശ്വതി കറക്റ്റ് ആയി പറഞ്ഞത് കൊണ്ട് വീട് ഞങ്ങൾ വേഗം കണ്ടുപിടിച്ചു.......

ഒരുമിച്ച് പോയാൽ അവരിൽനിന്നും ഒന്നും കിട്ടില്ലെന്ന്‌ എനിക്ക് തോന്നി.....

ഗേറ്റിന് വെളിയിൽ നിന്ന് അല്പമൊന്നു എത്തിനോക്കിയപ്പോൾ ഫ്രണ്ട് ഡോർ തുറന്ന് കിടപ്പുണ്ട്..........

ഞാൻ ആദിയോട് അവളുടെ ഫോൺ ആവശ്യപ്പെട്ടു.......

അവളൊരു മടിയും കൂടാതെ അതെടുത്തു നൽകി.....

" നീ എന്തെയ്യാൻ പോവാ..... "

എന്റെ നിൽപ്പും ഭാവവും കണ്ടവൾ ചോദിച്ചു......

"

💬 Comments

View all comments