Chapter Title : ദേവാദി 8 [അർജുൻ അർച്ചന]
നിൽക്ക്.... "
ഞാൻ എന്റെ ഫോണിൽ നിന്നും അവളുടെ ഫോണിലേക്ക് കാൾ ചെയ്തു.... അത് ആൻസർ ചെയ്ത് അവളുടെ കൈയിലേക്ക് തന്നെ തിരിച്ചു കൊടുത്തു......
" നോക്ക് നീയാണ് ആദ്യം പോകുന്നത്... ഞാൻ പുറകിൽ വരാം... അതിന് മുൻപ് അവർ ഇപ്പോളും എന്താണ് പറയുന്നതെന്ന് എനിക്ക് അറിയണം....ഇത് കൈയിൽ തന്നെ വെച്ചേക്ക്......
ബാഗിലൊന്നും ഇടേണ്ട.... ഓക്കേ... ധൈര്യമായിട്ട് പൊയ്ക്കോ.........നിനക്ക് എന്താണോ തോന്നുന്നത് അത് വേണം അവരോട് പറയാൻ....ഞാനും നീയും ഒന്നിച്ചെന്ന് മാത്രം അവർക്ക് യാതൊരു ക്ലൂവും കൊടുക്കാൻ പാടില്ല ഓക്കേ... പൊയ്ക്കോ.... "
ഞാൻ അവളെ പറഞ്ഞു അവരുടെ വീട്ടിലേക്ക് വിട്ടിട്ട് ഫോൺ എന്റെ ചെവിയോട് ചേർത്തു.......
അല്പമൊന്നു ചെരിഞ്ഞു നോക്കുമ്പോൾ അവൾ പോയി ബെൽ അടിക്കുന്നുണ്ട്... അതെനിക്ക് ഫോണിൽ കേൾക്കാം....
" ആ ആരിത് ഋതുവോ... വാ വീടൊക്കെ എങ്ങനെ കണ്ടുപിടിച്ചു....വാ കുട്ടി അകത്തേക്ക് വരൂ.....
ഇരിക്കെ ഞാൻ കുടിക്കാൻ എടുക്കാം..... "
"വേണ്ട ടീച്ചർ......ഞാൻ ഒരു കാര്യം അറിയാൻ ആണ് വന്നത്... കുറച്ച് കഷ്ടപ്പെട്ടു ഇങ്ങോട്ടേക്ക് എത്താൻ..... നേരിട്ട് കണ്ട് ചോദിക്കണം എന്ന് തോന്നി അതുകൊണ്ട് മാത്രം..... "
അവർ ഹാളിൽ ആയിരുന്ന ഈ സമയം കൊണ്ട് തന്നെ ഫോൺ വഴി അവരുടെ സംസാരം കേട്ടുകൊണ്ട് ഞാൻ പതുങ്ങി വരാന്ത വരെ എത്തിയിരുന്നു.....ഏത് നിമിഷവും അകത്തേക്ക് കയറാം എന്നുള്ള ഒരു ഉറപ്പിന്മേൽ അവിടെ പതുങ്ങി ഇരുന്നുകൊണ്ട് തന്നെ ഞാൻ അവരുടെ സംസാരത്തിനു കാതോർത്തു.... ഇപ്പോൾ എനിക്ക് ഫോണിന്റെ സഹായം ഇല്ലാതെ തന്നെ അവരുടെ സംസാരം കേൾക്കാമെന്നായി....
"നിങ്ങളന്നു പറഞ്ഞതൊക്കെ നുണയല്ലേ.... എന്റെ ദേവിനെ എന്നിൽനിന്ന് അകറ്റാൻ ....."
" ഹ്മ്മ് ഞാനൂഹിച്ചു....ഇതിനാകും വന്നതെന്ന്... ഞാൻ തന്നോട് ആദ്യമേ പറഞ്ഞില്ലേ താൻ വരുംമുന്നെ ഉള്ള ബന്ധം ആണ് ഞങ്ങളുടേത്..... ഞാനും എന്റെ ദേവും ശരീരം.......!!!"
അത് പറഞ്ഞു പൂർത്തിയാക്കാൻ ഞാനവരെ അനുവദിച്ചില്ല അതിന് മുന്നേ എന്റെ സകല നിയന്ത്രണവും തെറ്റി ഞാൻ ഹാളിൽ എത്തിയിരുന്നു......
" ആരുടെ പതിനാറിനാണ് ഞാൻ നിങ്ങളുടെ കൂടെ കിടന്നത്....... പറ..... "!!!!!
ഹാൾ മുഴുകെ ഒരു നിശബ്ദത പടർന്നു.....
തുടരും.....
ലോജിക് ഒന്നും നോക്കല്ലേ ചങ്കുകളെ കഥയെ കഥയായി കാണുക ട്ടാ ...... ❤
💬 Comments
View all comments