0%

Chapter Title : ദേവാദി 9 [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 206

പ്രശ്നത്തിന് വരില്ലായിരിക്കും....."

"വരാണ്ട് ഇരുന്നാൽ അവർക്ക് നല്ലത്....ആട്ടെ നീ ന്തേലും കഴിച്ചോ....."

തലയ്ക്കിട്ടൊരു കൊട്ട് തന്നിട്ടവൾ പറഞ്ഞു.....

" കഴുത വിളിക്കേം ഇല്ല വിളിച്ചാലൊട്ട് എടുക്കേം ഇല്ല വിശന്ന് ജീവൻ പോകുന്നു മനുഷ്യന് അപ്പോഴാ ഉളുപ്പില്ലാത്ത ചോദ്യം കഴിച്ചൊന്നു... ഒറ്റയ്ക്ക് കഴിക്കാൻ ആയിരുന്നേൽ സർ നെ വിളിച്ചു ശല്ല്യം ചെയില്ലായിരുന്നല്ലോ..... പന്നീ വന്നു കഴിക്ക്..... ഒരോ ചോദ്യങ്ങൾ....."

ഞാൻ ചിരിച്ചു കൊണ്ട് എഴുന്നേറ്റു.... അവളെനിക്ക് ചോറ് വാരി തരുകയും ചെയ്തു...അങ്ങനെ വളരെ സന്തോഷത്തോടെ ഞങ്ങൾ മൂന്ന് പേരും കഴിഞ്ഞു പോന്നു.....

അഖില ടീച്ചർ ലോങ്ങ്‌ ലീവ് എടുത്ത് പോയതായി ആദി അറിയിച്ചു........

ആദിയുടെ സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉള്ളതായി എനിക്ക് തോന്നിയിരുന്നു എങ്കിലും ഋതു ഉള്ളത്കൊണ്ട് എനിക്ക് കൂടുതൽ ഒന്നും അവളെ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല എന്നാലും അവളെ അവോയ്ഡ് ചെയ്തുമില്ല....ഒരുമിച്ച് ആയതുകൊണ്ടുതന്നെ ആദിയുമായിട്ട് ഞാൻ നല്ല രീതിയിൽ തന്നെ സംസാരിക്കാൻ ശ്രദ്ധിച്ചിരുന്നു.....പിന്നെ ഫൈനൽ ഇയർ എക്സാമിനു എന്നെ നല്ലവണം പ്രിപയർ ചെയ്യാൻ സഹായിച്ചുകൊണ്ടിരിന്നു... അതായിരുന്നു വീട്ടിൽ വന്നുകഴിഞ്ഞാൽ ഉള്ള ഞങ്ങളുടെ പണി.......

അവസാന വർഷം ആയതുകൊണ്ട് തന്നെ എന്റെ മേൽ ഇപ്പൊ പൂർണ്ണ അധികാരമുള്ള സാക്ഷാൽ ആരതി ഋതുവുമായുള്ള എന്റെ കറക്കത്തിനും ഒക്കെ ശക്തമായ ബാൻ ഇട്ടിരുന്നു.....ഫോൺ തന്നെ പരിമിതമായിരുന്നു ..... പിന്നെ കോളേജിൽ ഉള്ള കണ്ടുമുട്ടലുകളും സംസാരങ്ങളും ഒക്കെയായി ഞങ്ങൾ അങ്ങ് അഡ്ജസ്റ്റ് ആയി...ഇതിനിടയിൽ ഫൈനൽ ഇയർ എക്സാമും കഴിഞ്ഞു വൈവയും തീർന്നു.... ഇനി റിസൾട്ടും കിട്ടിയാൽ ഡിഗ്രി പോക്കറ്റിൽ ഇരിക്കും എന്ന സന്തോഷത്തോടെ ഞാൻ ഋതുവിനോട് എന്നാ പിന്നെ നമുക്കൊരു സിനിമയ്ക്ക് വിട്ടാലോ എന്ന

💬 Comments

View all comments