0%

Chapter Title : ദേവാൻഷ് 1 [മഹി]

Author : Kambikathakal Read All Parts 376

ഇടിച്ച സീനിയറിന്റെ ക്ലാസ്സിൽ കയറി കൈയിൽ കിട്ടിയ എല്ലാവനെയും ആ പ്രാന്തൻ ഇടിച്ചു"

"ഉഫ് scary guy.... ദക്ഷ കമ്മിറ്റഡ് ആണോ...."

"ആ ദക്ഷകിന്റെ ചങ്കിന് ഇവളെ ഒരു നോട്ടമുണ്ട്... ഇന്ദ്രനോ ചന്ദ്രനോ എന്തോ ആണ്‌ അവന്റെ പേര്.....ഏതാണ്ട് കമ്മിറ്റെഡ് ആയതുപോലെയൊക്കെ തന്നെയാ....."

"ആയതുപോലെ.... അപ്പൊ ആയിട്ടില്ല...."
ദേവാൻഷ് ശബ്ദമൊന്ന് അമർത്തി പറഞ്ഞു...

"എല്ലാം ഒരുപോലെ തന്നെ...."

"എല്ലാം ഒരുപോലെ അല്ല..... "

അവൻ ആൽവിനെ നോക്കി കണ്ണുചിമ്മി... ശേഷം ദക്ഷ ഇരുന്ന ഭാഗത്തേക്ക് നോക്കി എഴുന്നേറ്റു... അവൾ അഭിരാമിയോട് എന്തോ സംസാരിക്കുകയായിരുന്നു

"ഡാ നീ എന്തുവാ ചെയ്യുന്നേ..... അങ്ങോട്ട് നോക്കല്ലേ..."
ആൽവിൻ ഭയത്തോടെ മറ്റെവിടെയോ നോക്കിയിരുന്നു അടക്കി പറഞ്ഞു... നോക്കല്ലേ നോക്കല്ലേ ഓൾക്ക് പ്രാന്താ, അവൾ നിന്റെ ചോര കുടിക്കും....

ദേവാൻഷ് ആൾവിന്റെ നേരെ തിരിഞ്ഞു....

"നമുക്ക് ബാക്കിൽ ഇരിക്കാം.... നിന്റെ ബാഗും കോപ്പും ഒക്കെ എടുത്തോണ്ട് വാ.... "

"എന്തിന്...."

"ഇന്നുമുതൽ നീയെന്റെ ചങ്ക്, ഞാൻ നിന്റെയും.... ഞാൻ എവിടെയുണ്ടോ... അവിടെ നീയും ഉണ്ടാകും."
ദേവാൻഷ് അവന്റെ ചുമലിൽ അമർത്തി പിടിച്ചു, അവൻ വരാൻ കൂട്ടാക്കുന്നില്ലെന്ന് കണ്ടതും തന്റെ ബാഗിനോപ്പം ആൽവിന്റെ ബാഗും എടുത്ത് ചുമലിൽ തൂക്കി

"എണീറ്റ് വാടാ...."
ദേവാൻഷ് പിന്നിലേക്ക് നടന്നു.... പിന്നാലെ മനസ്സില്ലാ മനസ്സോടെ ആൽവിനും....
.
.
.
.

"ഡീ ദേ നോക്കിയേ...."

രണ്ടു ബാഗും ചുമലിൽ തൂക്കി വരുന്ന ദേവാൻഷിനെ അഭിരാമി ദക്ഷായണിക്ക് കാണിച്ചുകൊടുത്തു.... ദക്ഷ അൻഷിനെ നോക്കി

ദേവാൻഷ് കൈലിരുന്ന രണ്ടുബാഗും ആൺകുട്ടികളുടെ ഭാഗത്ത് ഏറ്റവും പിന്നിൽ കിടന്ന ഡെസ്കിൽ വച്ചു... അവിടെ നേരത്തെ

💬 Comments

View all comments