Chapter Title : ദേവാൻഷ് 1 [മഹി]
ഹാൻഡ് നൽകിയ ശേഷം അഭിരാമിയും ദക്ഷയുടെ പിന്നാലെ ഓടി...എന്തെങ്കിലുമൊക്കെ സംഭവങ്ങൾ ഉണ്ടാകും എന്നുകരുതിയ കുട്ടികളിൽ പലരും നിരാശരായി...
.
.
.
"എന്താപ്പോ ഉണ്ടായേ....."
ആൽവിൻ വീണ്ടും ദേവാൻഷിന്റെ അരികിൽ പൊങ്ങി....
"നീയിത് എങ്ങോട്ടാ ഓടിയെ...."
അൻഷ് അവനെ കൂർപ്പിച്ച് നോക്കി....
"പിന്നെ ഓടാതെ.... അവൾ ആരെന്ന് അറിയോ നിനക്ക്...."
ആൽവിൻ മറ്റാരും കേൾക്കാതെ അൻഷിന്റെ അടുത്തേക്ക് ഇരുന്നുകൊണ്ട് പതിയെ ചോദിച്ചു....
"ദക്ഷ എന്ന പേര്....വേറൊന്നും പറഞ്ഞില്ല...."
അവൾ ഇരിക്കുന്ന ഇടത്തേക്ക് കണ്ണെറിഞ്ഞുകൊണ്ട് ദേവാൻഷ് പറഞ്ഞു.... ദക്ഷ അവനെ തുറിച്ചു നോക്കി ഇരിപ്പുണ്ടായിരുന്നു.....
"അങ്ങോട്ട് നോക്കല്ലേ....
ഓൾക്ക് പ്രാന്ത് ആണ്.... ഒരു സൈക്കോ...."
ആൽവിൻ അടക്കം പറഞ്ഞു....
"ഒന്ന് പോടെർക്കാ...ആളൊരു ബ്യൂട്ടി ആണ്.... എനിക്കിഷ്ടായി....."
കൈയിലെ പെൻ സ്പിൻ ചെയ്തുകൊണ്ട് ദേവാൻഷ് ചിരിയോടെ പറഞ്ഞു.... പെൻ സ്പിന്നിംഗ് അവന്റെ ഹോബി ആയിരുന്നു
"ഇഷ്ടായെന്നോ.... ഈശ്വരാ..... ഓൾക്ക് വേറെ ആളുണ്ട്.... ഇന്ന് വന്നതല്ലേ ഉള്ളു... ഒക്കെ വഴിയേ അറിഞ്ഞോളും...."
"എങ്കിൽ നീ പറ... അവളെ കുറിച്ച് പറ...."
ദേവാൻഷ് താല്പര്യത്തോടെ ആൽവിനെ നോക്കിയിരുന്നു....
"അവളുടെ മുഴുവൻ പേര് ദക്ഷായണി മൽഹോത്ര......ഇവിടത്തെ ബ്യൂട്ടി ക്വീൻ ആണ്... അവളുടെ തന്ത മൽഹോത്ര ഹൈകോടതിയിലെ ക്രിമിനൽ ലോയറാ
ഇവളുടെ ഈ സൗന്ദര്യം ഒന്നും നോക്കണ്ട.... അഹങ്കാരം തലക്കുപിടിച്ച സാധനമാ....ബോക്സറാ ബോക്സർ....ഫസ്റ്റ് ഇയർ ക്ലാസ്സ് തുടങ്ങിയ ദിവസം ഇവളൊരു സീനിയറും ആയിട്ട് കൊരുത്തു.... അവനെ ഇടിച്ച് പഞ്ഞിക്കിട്ടു... എന്നിട്ടും കഴിഞ്ഞോ..
ഇവൾക്കൊരു ട്വിൻ ബ്രദർ ഉണ്ട്.... ഫിസിക്സിൽ......ദക്ഷക് മൽഹോത്ര അതൊരു പ്രാന്തനാ....ഇവളെ ഏതെങ്കിലും ഒരുത്തൻ നോക്കിയെന്ന് അറിഞ്ഞാൽ അവന്റെ കാര്യം പോക്കാ.... അന്ന് ഇവൾ
💬 Comments
View all comments