0%

Chapter Title : ദേവാൻഷ് 1 [മഹി]

Author : Kambikathakal Read All Parts 373

മുന്നിലേക്ക് നീക്കിയിട്ടു, അതിനുമുകളിൽ കയറിയിരുന്നു, അവനിരുന്ന ബെഞ്ചിൽ ബൂട്ട് അണിഞ്ഞ തന്റെ കാലുകൾ കയറ്റി വച്ചു, ധരിച്ചിരുന്നത് ഇറക്കം കുറഞ്ഞ സ്കേർട്ട് ആയിരുന്നതുകൊണ്ട് അവളുടെ വെണ്ണപോലെയുള്ള കാൽമുട്ടും അതിനു താഴെ കാലുകളും അവനുമുന്നിൽ അനാവൃതമായി

അഭിരാമി അവളുടെ അരികിൽ കൈകെട്ടി നിന്നു...
എന്താണ് കാര്യമെന്ന് അറിയാതെ അൻഷ് ഇരുവരെയും നോക്കി...

"ഒന്ന് പരിജയപ്പെടാൻ വന്നതാ...."
വായിലെ chewing gum ചവച്ചുകൊണ്ട് ദക്ഷ പറഞ്ഞു...

"ഓഹ്... പരിചയപ്പെടാൻ...."
ദേവാൻഷ് പിന്നിലെ ഡെസ്കിലേക്ക് ചാരി കിടന്നുകൊണ്ട് കണ്ണുകൾ ഉയർത്തി ദക്ഷായണിയെ നോക്കി.....
കാതിൽ പൊട്ടുപോലെയുള്ള കമ്മലും, കഴുത്തിൽ നേർത്തൊരു ചെയിനും, അവളുടെ മൂക്കുത്തിയിൽ അൻഷിന്റെ കണ്ണുകൾ കോർത്തു...

"ഡാ...."
തന്നിലേക്കുള്ള അവന്റെ നോട്ടം കണ്ട് ദക്ഷ ദേഷ്യത്തോടെ അലറി....അൻഷ് ഒന്ന് ഞെട്ടി... അവളുടെ മൂക്കുത്തിയിൽ താൻ സോൺ ഔട്ട്‌ ആയെന്നോർത്ത് അവൻ സ്വയം ആശ്ചര്യപ്പെട്ടു....

"Hey....ahm...so പരിചയപ്പെടാം....എന്റെ പേര് ദേവാൻഷ്...."

അവൻ ചിരിയോടെ തന്റെ വലതുകൈ ദക്ഷക്കുനേരെ നീട്ടി.... അവന്റെ വെളുത്ത കൈയിൽ ചുറ്റി പിണഞ്ഞ രീതിയിൽ തെളിഞ്ഞു കാണുന്ന ഞരമ്പുകളിലേക്ക് ദക്ഷ നോക്കി... veiny hands.... അവൾ അവന്റെ കൈയിലേക്കും മുഖത്തേക്കും മാറി മാറി നോക്കി.... കട്ടി പുരികങ്ങൾക്കിടയിൽ തുറന്നിരിക്കുന്ന കഥകളിൽ മാത്രം കേട്ടുപരിചയമുള്ള വേട്ടയാടുന്നവന്റെ കണ്ണുകൾ

"ദക്ഷ....ദക്ഷായണി..."
സ്വയമറിയാതെ അവൾ അവന്റെ കൈയിൽ തന്റെകൈ ചേർത്തുകൊണ്ട് പറഞ്ഞു....

"ബ്യൂട്ടി...."
ദേവാൻഷ് ചിരിച്ചു....അവന്റെ കവിൾതടങ്ങളിലെ നുണക്കുഴികൾ തെളിഞ്ഞതും ദക്ഷയുടെ വായിലെ ഗം തൊണ്ടയിലൂടെ ഇറങ്ങിപോയി....അവൾ വേഗം ഡെസ്കിൽ നിന്നും ചാടി ഇറങ്ങി തന്റെ സീറ്റിലേക്ക് പാഞ്ഞു....

"ഹായ്... എന്റെ പേര് അഭിരാമി..."

അൻഷിന്റെ കൈ ബലമായി പിടിച്ചെടുത്തു ഷേക്ക്‌

💬 Comments

View all comments