Chapter Title : ദേവാൻഷ് 1 [മഹി]
എടുത്തുകൊണ്ട് ശോഭ ക്ലാസ്സിലെന്ന് ഇറങ്ങി പോയി...
ഫ്രണ്ട് ബെഞ്ചിൽ ഇരിക്കുന്ന ദേവാൻഷിനെ ദക്ഷായണി നോക്കിയിരുന്നു....
"ചെക്കൻ കൊള്ളാം...."
അവൾ ചിരിയോടെ ബാഗിൽ നിന്നും എടുത്ത സെന്റർ ഫ്രഷിന്റെ ഒരു ച്വീയിങ് ഗം കവർ പൊട്ടിച്ച് വായിലേക്ക് ഇട്ടു
"അവനെ ഒന്ന് പരിജയപ്പെടണ്ടേടി....."
മുന്നിലെ ഡെസ്കിൽ കൈ അമർത്തി ദക്ഷ എഴുന്നേറ്റു....
"പിന്നെ വേണ്ടേ...."
അവൾക്ക് പിന്നാലെ അഭിരാമി എഴുന്നേൽക്കാൻ തുടങ്ങിയതും ബയോളജി ടീച്ചർ ക്ലാസ്സിലേക്ക് കയറിയതും ഒന്നിച്ചായിരുന്നു....
"Shit....."
ദേഷ്യത്തോടെ ദക്ഷ വീണ്ടും സീറ്റിലേക്ക് ഇരുന്നു...എല്ലാം കണ്ടുകൊണ്ട് ആൺകുട്ടികളുടെ ഭാഗത്തെ രണ്ടാമത്തെ ബെഞ്ചിൽ ഏറ്റവും അറ്റത്തിരുന്ന ഒരുത്തൻ എഴുന്നേറ്റു, മുന്നിലെ ബെഞ്ചിൽ അൻഷിന്റെ അടുത്തായി ഇരുന്നു....
ആൽവിൻ എന്നായിരുന്നു അവന്റെ പേര്.... അല്പം മെലിഞ്ഞ ശരീരപ്രകൃതി ഉള്ള ഒരുവൻ....ഇരുവരും പരസ്പരം പരിജയപ്പെട്ടു...
"മച്ചാന്റെ താമസം എവിടാ ...."
ബയോളജി ക്ലാസ്സിനിടയിൽ ആൽവിൻ ശബ്ദം താഴ്ത്തി പതിയെ ചോദിച്ചു
"ഇവിടെ അടുത്തൊരു ലോഡ്ജിൽ റൂമെടുത്തിട്ടുണ്ട്...."
എഴുതിക്കൊണ്ടിരുന്ന പെൻ വിരലുകൾക്കിടയിലിട്ട് സ്പിൻ ചെയ്തുകൊണ്ട് ദേവാൻഷ് പറഞ്ഞു
"ലോഡ്ജിൽ ഒക്കെ താമസിക്കാൻ ടാസ്ക് അല്ലെ...."
"ഒരു വീട് അന്വേഷിക്കുന്നുണ്ട്...."
നുണകുഴികൾ കാട്ടി അൻഷ് ചിരിച്ചു
.
.
.
പെൻ സ്പിൻ ചെയ്തുകൊണ്ട് അടുത്തിരിക്കുന്നവനോട് സംസാരിക്കുന്ന ദേവാൻഷിനെ ദക്ഷായണി നോക്കി....ബയോളജി പീരിയഡ് കഴിഞ്ഞതും അവൾ എഴുന്നേറ്റു...
"വാടി...."
ദക്ഷ അഭിരാമിയെയും കൂട്ടി അൻഷിന്റെ അടുത്തേക്കു ചെന്നു.... അവളെ കണ്ട് ആൽവിൻ ചാടി എഴുന്നേറ്റു പിന്നിലെ ബെഞ്ചിലേക്ക് വലിഞ്ഞു... ക്ലാസ്സ് മുറിയിലെ മുഴുവൻ വിദ്യാർത്ഥികളുടെ ശ്രദ്ധയും അവരുടെ മേലെ ആയിരുന്നു...
ദേവാൻഷിന്റെ അടുത്തേക്ക് വന്ന ദക്ഷ അവന്റെ മുന്നിലെ ഡസ്ക് ചവിട്ടി ഒരല്പം
💬 Comments
View all comments