Chapter Title : ദേവാൻഷ് 2 [മഹി]
കണ്ണുകൾ അടച്ച് സങ്കല്പിച്ചു.... ശരീരം പൂർണവളർച്ചയെത്തിയ ഒരു പത്തൊമ്പതുകാരിയുടെ പൊയ് സങ്കല്പം....അവൾ ഇന്ദ്രനെ ഓർത്തു.... കോളേജ് തുടങ്ങിയതുമുതൽ കാണുന്നതാണ് അവനെ... ദക്ഷകിന്റെ ബെസ്റ്റ് friend.... ആർക്കും തെറ്റായ അഭിപ്രായങ്ങൾ ഒന്നുമില്ല അവനെക്കുറിച്ച്.... അഭിരാമി പറഞ്ഞതുപോലെ ഇനിയെങ്കിലും അവന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണം....
"ദക്ഷേ.... ഇറങ്ങിയില്ലേ നീ...."
താഴെനിന്നും സുധർമ്മയുടെ ശബ്ദം ദക്ഷായണി കേട്ടു...
"ദാ വരുന്നു...."
അവൾ വേഗം വസ്ത്രംമാറി....അല്പം ചുരുണ്ട കട്ടിയുള്ള ഇടതൂർന്ന നീളൻ മുടിയിഴകൾ വാരിചുറ്റി മെസ്സി ബൺ ഹെയർസ്റ്റൈലായി കെട്ടി വച്ചു.... പനിനീർപൂവിന്റെ ഇളം നിറമുള്ള ചുണ്ടുകളിൽ ലിപ് ബാം പുരട്ടി...വലിയ കണ്ണുകളിൽ പേരിനുമാത്രം ഒരല്പം കണ്ണെഴുതി....
പോകാൻ റെഡി ആയി ബാഗും തൂക്കി താഴേക്ക് ഇറങ്ങിയ ദക്ഷായണി ഡൈനിങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന മുത്തശ്ശിയെയും ദക്ഷകിനെയും കണ്ടു..... മുത്തശ്ശിയെ കൊണ്ടാക്കാൻ പോകുന്നതുകൊണ്ട് അവനിന്ന് കോളേജിലേക്ക് വരില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു
.
.
.
കോളേജിൽ എത്തിയ മനുവും ആൽവിനും മുറ്റത്തെ ആൽമരചുവട്ടിൽ ദേവാൻഷിനെ കാത്തുനിന്നു....നേരത്തെ വരുമെന്ന് ഫോണിലൂടെ അവൻ പറഞ്ഞിരുന്നു....
അഞ്ചുമിനിറ്റ് കഴിഞ്ഞതും കോളേജ് ഗേറ്റ് കടന്നുവരുന്ന അൻഷിനെ അവർ കണ്ടു...... ഹെവി ബ്ലൂ ഹൂഡഡ് ജാക്കറ്റ് ആണ് വേഷം...അതിനോട് ചേർന്ന കാർഗോ പാന്റും....
"നേരത്തെ എത്തിയോ...."
ഇരുവരുടെയും തോളിലൂടെ കൈയിട്ടുകൊണ്ട് ദേവാൻഷ് ചോദിച്ചു....
"കുറച്ചുമുമ്പ് വന്നതേയുള്ളു....ഒരു ചെറിയ issue ഉണ്ട്..."
മനു പറഞ്ഞു... അവൻ ആൽവിനെ നോക്കി കണ്ണുകൊണ്ട് പറയാൻ ആംഗ്യം കാണിച്ചു
"ഞാൻ ഉള്ളിടത്ത് പ്രശ്നങ്ങൾ ഇല്ലാണ്ടിരിക്കോ.... അത് പോട്ടെ ഇന്നലെ ഐണു എന്നെ ചവിട്ടിയല്ലേ..."
"ഐണുവോ...."
ആൽവിൻ അവനെ മിഴിച്ചുനോക്കി
"നമ്മുടെ രാക്ഷസി...."
"ഓഹ്
💬 Comments
View all comments