Chapter Title : ദേവാൻഷ് 2 [മഹി]
ആ സാധനം....മ്മ്ഹ്ഹ്... ചവിട്ടി..."
ആൽവിൻ ഒന്ന് അമർത്തി മൂളി...
"Did you guys happen to see her panties?..."ദേവാൻഷ് രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി
"ഏഹ് എന്തോന്ന്...."
ആൽവിൻ പിന്നെയും അവനെ മിഴിച്ചുനോക്കി
"...എന്നെ ചവിട്ടിയ സമയത്ത് നീയൊക്കെ അവളുടെ panties വല്ലതും കണ്ടോന്ന്?.. കണ്ടെങ്കിൽ അതങ്ങ് മനസ്സിലെന്ന് കളഞ്ഞേക്ക്...."
അവൻ പകുതി ഗൗരവത്തിലും പകുതി തമാശയായും പറഞ്ഞു....
"ഒന്ന് പോടെയ്..... അടി എവിടെന്ന് കിട്ടുമെന്ന് ഒരു നിശ്ചയം ഇല്ലാതെ ഇരിക്കുമ്പോഴാണ് അവളുടെ പാന്റി....നീ തമാശ വിട്.... ഇന്നലെ നീ പോയതിനുശേഷം ദക്ഷക് നമ്മുടെ ക്ലാസ്സിൽ വന്നിരുന്നു...."
"എന്തിന്...."
ദേവാൻഷിന്റെ മുഖത്തെ തമാശഭാവം മാറി
"എന്നെ നീ ചവിട്ടിയതും, നിന്നെ അവൾ ചവിട്ടിയതും ആ പ്രാന്തൻ അറിഞ്ഞിട്ടുണ്ട്.... മിക്കവാറും ആ അഭിരാമി ആയിരിക്കും എല്ലാം ഓതിക്കൊടുത്തത്..... അവനിനി തല്ലാൻ വേറെ എന്ത് കാരണം വേണം.... നീ ഇന്ന് അവനെ കണ്ടിട്ടേ ക്ലാസ്സിൽ കയറാവു എന്നാണ് ഓർഡർ...."
മനു പറഞ്ഞു
"കോപ്പ് ആണ്.... രണ്ടിനോടും ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.... ഇന്നലെ വരെ എങ്ങനെയോ ആയിക്കോട്ടെ... ഇന്നുമുതൽ നീയൊക്കെ ഈ കോളേജിൽ പേടിക്കേണ്ട ഒരുത്തനെ ഉള്ളു, അത് ദക്ഷകോ ദക്ഷായണിയോ അല്ല..... ഈ എന്നെയാ....."
രണ്ടുപേരെയുമൊന്ന് തറപ്പിച്ച് നോക്കിയിട്ട് ദേവാൻഷ് ക്ലാസ്സിലേക്ക് വേഗം നടന്നു.... മനുവും ആൽവിനും തലക്ക് കൈയുംകൊടുത്ത് പരസ്പരം നോക്കി
"എനിക്കിപ്പോ കണ്ടകശനി ആണെന്ന് തോന്നുന്നു...." ആൽവിൻ പറഞ്ഞു...
"എനിക്കത് ഇന്നലെ അവന്റെ ചവിട്ട് കൊണ്ടതുമുതൽ തുടങ്ങി...."
മനു കൂട്ടി ചേർത്തു...
.
.
.
Bsc ബയോളജി ബാച്ചിന്റെ ക്ലാസ്സിലേക്ക് കയറിയ
💬 Comments
View all comments